TRENDING:

Rajasthan Elections Result 2023: ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ; ബിജെപി അധികാരത്തിലേക്ക്

Last Updated:

ഭരണവിരുദ്ധവികാരം പ്രധാന തെരഞ്ഞെടുപ്പ് ട്രെൻഡായി മാറുന്ന കാഴ്ചയാണ് രാജസ്ഥാനിലേത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പകുതിയിലേറെ പിന്നിടുമ്പോൾ ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ. ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ 1990 മുതലുള്ള ട്രെൻഡിൽ ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഭരണവിരുദ്ധവികാരം പ്രധാന തെരഞ്ഞെടുപ്പ് ട്രെൻഡായി മാറുന്ന കാഴ്ചയാണ് രാജസ്ഥാനിലേതെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാജസ്ഥാൻ തെരഞ്ഞെടുപ്പ്
രാജസ്ഥാൻ തെരഞ്ഞെടുപ്പ്
advertisement

1957ൽ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 1985 വരെ രാജസ്ഥാൻ തുടർച്ചയായി ഭരിച്ചത് കോൺഗ്രസായിരുന്നു. എന്നാൽ 1990ൽ ആദ്യമായി ബിജെപി അവിടെ അധികാരത്തിലെത്തി. അന്ന് 85 സീറ്റുകൾ നേടിയാണ് ബിജെപി ഭരണത്തിലേറിയത്. കോൺഗ്രസ് 50 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങിയിരുന്നു. 55 സീറ്റുകൾ നേടിയ ജനതാദൾ ആയിരുന്നു രണ്ടാമത്. 1993ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 95 സീറ്റുകളുമായി ബിജെപി ഭരണം നിലനിർത്തി. 76 സീറ്റുകളായിരുന്നു അന്ന് കോൺഗ്രസ് നേടിയത്.

എന്നാൽ 1998ൽ നടന്ന തെരഞ്ഞെടുപ്പിൽ 153 സീറ്റുകളുമായി ഗംഭീര വിജയം നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ബിജെപിയുടെ ജയം വെറും 33 സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാൽ 2003ൽ ബിജെപി 120 സീറ്റുകളുമായി ഭരണത്തിൽ തിരിച്ചെത്തി. അന്ന് കോൺഗ്രസിന് ജയിക്കാനായത് 56 സീറ്റുകളിലാണ്.

advertisement

Also Read- Assembly Election Results 2023 | രാജസ്ഥാനിൽ രണ്ടു സിറ്റിംഗ് എം.എൽ.എമാരെ ഉൾപ്പെടെ മത്സരിപ്പിച്ച സി.പി.എം. ഫലത്തിൽ എവിടെ?

2008ൽ വീണ്ടും കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. കോൺഗ്രസിന് 96 സീറ്റുകളും ബിജെപിക്ക് 78 സീറ്റുകളുമാണ് 2008ൽ ലഭിച്ചത്. 2013 ആയപ്പോഴേക്കും ചിത്രമാകെ മാറി. രാജസ്ഥാൻ നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് ഇത്തവണ ബിജെപി ഭരണം തിരിച്ചുപിടിച്ചത്. 2013ൽ ബിജെപിക്ക് 163 സീറ്റുകളിൽ ജയിച്ചുകയറിയപ്പോൾ കോൺഗ്രസ് വെറും 21 സീറ്റുകളിലൊതുങ്ങി. അതായത് 75 സിറ്റിങ് സീറ്റുകളാണ് അവർക്ക് നഷ്ടമായത്. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലാണ് ബിജെപി ഈ വൻവിജയം സ്വന്തമാക്കിയത്.

advertisement

എന്നാൽ 2018ൽ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 21ൽനിന്ന് 100 സീറ്റുകളിലേക്ക് കുതിച്ചുയർന്നാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ബിജെപിയുടെ വിജയം 73 സീറ്റുകളിലുമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Rajasthan Elections Result 2023: ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ; ബിജെപി അധികാരത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories