Also Read- 'പരിഷ്ക്കരണങ്ങൾ കർഷകർക്ക് പുതിയ സാധ്യത തുറന്നു'; കർഷക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി
ചെന്നൈ കോടമ്പാക്കത്ത് രജനികാന്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുക. രജനി മക്കള്‍ മൻട്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലാകും യോഗം. രാവിലെ 10മണിക്ക് യോഗത്തിന് എത്തണമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് കാലത്ത് പൊതുപരിപാടികളും ഷൂട്ടിങ്ങുമെല്ലാം ഒഴിവാക്കിയ രജനി വീട്ടില്‍പ്പോലും അതിഥികളെ ഒഴിവാക്കിയിരുന്നു. എന്നിട്ടും ആള്‍ക്കൂട്ടത്തിന് കാരണമായേക്കാവുന്ന യോഗം രജനി വിളിച്ചത് സുപ്രധാന തീരുമാനമെടുക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു.
advertisement
Also Read- India vs Australia | ഓസ്ട്രേലിയയ്ക്കു വീണ്ടും കൂറ്റൻ സ്കോർ; ഇന്ത്യയ്ക്ക് ജയിക്കാൻ 390 റൺസ്
തന്റെ നേരിട്ടുള്ളരാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടിൽ തന്നെയാണ് താരം. തീരുമാനം പിൻവലിക്കണമെന്ന ആരാധകരുടെ കടുത്ത സമ്മർദങ്ങൾക്കിടയിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് താരം പിൻവാങ്ങിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. കടുത്ത സമ്മർദങ്ങൾക്കൊടുവിൽ പുതിയ നിർദ്ദേശങ്ങൾ നാളത്തെ യോഗത്തിൽ മുന്നോട്ട് വയ്ക്കാനാണ് താരത്തിന്റെ തീരുമാനം. രജനികാന്ത് നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കിയാക്കി മാറ്റുന്ന പ്രവർത്തനവുമായി മുന്നോട്ട് കൊണ്ടു പോകണമെന്ന നിർദേശവും ചർച്ചയാകുമെന്നാണ് വിവരം.
Also Read- 45 വയസിനു മുകളിലുള്ളവര്‍ ജാഗ്രതൈ; ലൈംഗികരോഗങ്ങള്‍ക്ക് സാധ്യത കൂടുതൽ
തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി നേരത്തെ പ്രതികരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മൺട്രത്തിന്റെ യോഗം വിളിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ചാലും നേതൃനിരയിൽ ഉണ്ടാകില്ലെന്നും താൻ പാർട്ടിയെ തിരുത്തുന്ന ഘടകം മാത്രമായിരിക്കുമെന്നും നേരത്തെ രാഷ്ട്രീയ പ്രവേശന വേദിയിൽ രജനികാന്ത് വ്യക്തമാക്കിയിരുന്നു