Rajinikanth | ആ ആരോപണം ശരിയല്ല; വിശദീകരണവുമായി രജനികാന്ത്

Last Updated:

Rajinikanth rubbishes allegation in a new tweet | ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രജനികാന്ത് വിശദീകരണം നൽകിയത്

തന്നെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുന്ന പ്രചരണങ്ങൾ സത്യമല്ല എന്ന് നടൻ രജനികാന്ത്. എന്നാൽ തന്റെ ആരോഗ്യ സ്ഥിതിയും ഡോക്ടർമാരുടെ നിർദ്ദേശവും ശരിയാണെന്നു അദ്ദേഹം സമ്മതിക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രജനികാന്ത് അക്കാര്യം അറിയിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളിൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോർട്ടുകൾ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
advertisement
വിജയദശമി ദിനത്തിൽ താരം പുതിയ രാഷ്ട്രീയ പാർട്ടി രുപീകരിച്ചെന്ന പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അതുണ്ടായില്ല.
ശബ്ദ-വീഡിയോ സന്ദേശങ്ങൾ തന്നെ വലിയ സ്വാധീനമുണ്ടാക്കുന്ന ഈ കാലത്ത്, രണ്ടുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ച് മധുരയിൽ പാർട്ടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗംഭീരമായി നടത്തണമെന്ന ആഗ്രഹമാണ് രജനികാന്തിനുള്ളത്. ഇതിനൊപ്പെം 15-20 ജില്ലാതല യോഗങ്ങളും സംഘടിപ്പിച്ച് താഴേത്തട്ടിൽ തരംഗം തീർക്കാനും ഡിഎംകെക്കും എഐഎഡിഎംകെക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാനുമാണ് രജനി ലക്ഷ്യമിടുന്നത്.
2020 ൽ റിലീസ് ചെയ്ത ദർബാറാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Rajinikanth | ആ ആരോപണം ശരിയല്ല; വിശദീകരണവുമായി രജനികാന്ത്
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement