45 വയസിനു മുകളിലുള്ളവര്‍ ജാഗ്രതൈ; ലൈംഗികരോഗങ്ങള്‍ക്ക്‌ സാധ്യത കൂടുതൽ

Last Updated:

സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം പേരും ലൈംഗികരോഗ പരിശോധന ഒരിക്കൽ പോലും നടത്തിയിട്ടില്ല.

മധ്യവയസിലേക്ക്‌ കടക്കുന്നവരില്‍ ലൈംഗികരോഗങ്ങള്‍ക്ക്‌ സാധ്യത കൂടുതലെന്ന്‌ ഗവേഷകര്‍. ഈ പ്രായത്തിലുള്ളവരുടെ ലൈംഗിക ആരോഗ്യത്തെ സമൂഹം അവഗണിക്കുന്നതും സുരക്ഷിതമായ ലൈംഗികബന്ധങ്ങളെ കുറിച്ചുള്ള അറിവില്ലായ്‌മയുമാണ്‌ കാരണമെന്ന്‌ ബിട്ടന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലെ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള 800 പുരുഷന്‍മാരില്‍ നടത്തിയ സര്‍വേയിലാണ്‌ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്‌. സർവേയിൽ പങ്കെടുത്തവരിൽ 200 പേര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരായിരുന്നു.
45-65 വയസിനിടയില്‍ പ്രായമുള്ളവരായിരുന്നു സർവേയുടെ ഭാഗമായവരിൽ 80 ശതമാനവും. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 528 ശതമാനവും 45-54 വയസിനിടയില്‍ പ്രായമുള്ളവരും.
You may also like:കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
45 വയസിന്‌ ശേഷം പുതിയ ബന്ധങ്ങളിലേക്ക്‌ കടക്കുന്നവരില്‍ ഗര്‍ഭധാരണം സംബന്ധിച്ച ആശങ്കകള്‍ കുറവാണ്‌. അതില്‍ സുരക്ഷിതമായ ലൈംഗികബന്ധം കുറയുന്നതാണ്‌ രോഗ സാധ്യത വര്‍ധിപ്പിക്കുന്നത്‌. സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം പേരും ലൈംഗികരോഗ പരിശോധന ഒരിക്കൽ പോലും നടത്തിയിട്ടില്ല. സർവേയിൽ പങ്കെടുത്ത പിന്നാക്ക വിഭാഗങ്ങളില്‍ ഒരാള്‍ പോലും പരിശോധന നടത്തിയിട്ടില്ല.
advertisement
You may also like:ആറ് ഗർഭിണികൾക്കൊപ്പം വിവാഹവേദിയിൽ; എല്ലാം തന്റെ കുഞ്ഞുങ്ങളെന്ന് നൈജീരിയൻ പ്ലേ ബോയ്
മധ്യ വയസ്‌കര്‍ക്ക്‌ ലൈംഗികത നിഷിദ്ധമാണെന്ന സമൂഹത്തിലെ സദാചാര ബോധം മൂലമുള്ള അപമാനം കൊണ്ടാണ്‌ പരിശോധനക്കു മുതിരാത്തതെന്ന് സർവേയിൽ പങ്കെടുത്തവർ പറയുന്നു. 42 ശതമാനം പേര്‍ക്കും തൊട്ടടുത്ത ലൈംഗിക ആരോഗ്യ കേന്ദ്രം എവിടെയാണെന്നു പോലും അറിയില്ല.
ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം യുവാക്കളെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും നടപ്പാക്കുന്നതെന്ന്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്‌ ഒരു പ്രശ്‌നമാണ്‌. കൂടാതെ പഴയ തലമുറക്ക്‌ ലൈംഗിക വിദ്യഭ്യാസം ലഭിക്കാനുള്ള സാധ്യതകളുമുണ്ടായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
45 വയസിനു മുകളിലുള്ളവര്‍ ജാഗ്രതൈ; ലൈംഗികരോഗങ്ങള്‍ക്ക്‌ സാധ്യത കൂടുതൽ
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement