TRENDING:

'ഇന്ധനത്തിനോ ​ഗ്യാസിനോ ക്ഷാമമില്ല, ഇന്ത്യൻ ടാങ്കറുകൾ ഹോർമുസ് കടക്കുന്നത് നാവികസേനയുടെ അകമ്പടിയോടെ' : രാജ്നാഥ് സിം​ഗ്

Last Updated:

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ‍മൂലം ഇന്ത്യയ്ക്ക് ഇന്ധനത്തിനോ ​ഗ്യാസിനോ ക്ഷാമമുണ്ടാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ രാജ്യം പൂർണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

ദേശീയ സുരക്ഷ, പ്രതിരോധ സ്വയംപര്യാപ്തത, ഭീകരവാദത്തിനെതിരെയുള്ള നയം എന്നിവയിൽ കേന്ദ്രസർക്കാരിന്റെ നടപടികൾ അദ്ദേഹം വിശദീകരിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.

അതിർത്തി സുരക്ഷയെ കുറിച്ചും രാജ്നാഥ് സിം​ഗ് പ്രതികരിച്ചു. അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഏതൊരു ആക്രമണത്തെയും ഇന്ത്യ ശക്തമായി നേരിടും. അപ്രതീക്ഷിതമായ മറുപടി നൽകും. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഭീകരവാദത്തിനെതിരെ ഭീകരവാദത്തിനെതിരെ സീറോ ടോളറൻസ് നയമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യസുരക്ഷ ശക്തിപ്പെട്ടു. സർക്കാരിന്റെ സമീപനത്തിലും പ്രവർത്തനരീതിയിലും വലിയ മാറ്റമുണ്ടായി. 2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഓപ്പറേഷൻ സിന്ദൂർ ഇതിന് ഉദാഹരണമാണെന്നും രാജ്നാഥ് സിം​ഗ് ചൂണ്ടിക്കാട്ടി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ധനത്തിനോ ​ഗ്യാസിനോ ക്ഷാമമില്ല, ഇന്ത്യൻ ടാങ്കറുകൾ ഹോർമുസ് കടക്കുന്നത് നാവികസേനയുടെ അകമ്പടിയോടെ' : രാജ്നാഥ് സിം​ഗ്
Open in App
Home
Video
Impact Shorts
Web Stories