TRENDING:

തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ 'അന്ത്യനാൾ മത്സ്യം'; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ?

Last Updated:

2011ലെ  ഭൂകമ്പത്തിനും സുനാമിക്കും സമാനമായ മറ്റ് ദുരന്തങ്ങൾക്കും മുൻപ് ഓർ മത്സ്യങ്ങൾ ഇത്തരത്തിൽ തീരത്തടിഞ്ഞുണ്ട്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങി 'അന്ത്യനാൾ മത്സ്യം'എന്നറിയപ്പെടുന്ന ഓർ മത്സ്യം. ആഴക്കടലിൽ കഴിയുന്ന ഇവ തീരപ്രദേശങ്ങൾക്ക് സമീപമെത്തുന്നത് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മുന്നോടിയായാണെന്നാണ് പൊതുവെയുള്ള വിശ്വാസം. സംഭവം മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2011ലെ  ഭൂകമ്പത്തിനും സുനാമിക്കും സമാനമായ മറ്റ് ദുരന്തങ്ങൾക്കും മുൻപ് ഓർ മത്സ്യങ്ങൾ ഇത്തരത്തിൽ തീരത്തടിഞ്ഞുണ്ട്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഓർമത്സ്യം (image: sanatan kannada/ X)
തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഓർമത്സ്യം (image: sanatan kannada/ X)
advertisement

ഇതും വായിക്കുക: തൊലി പാമ്പിന്റേതുപോലെ! ഒരോ മണിക്കൂറിലും കുളിക്കണം; അപൂർവ ചർമരോഗവുമായി 21കാരൻ

ഓർ മത്സ്യം 30 അടി വരെ നീളം വെക്കാവുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. സാധാരണ 200 മുതൽ 1000 മീറ്റർ വരെയുള്ള ആഴത്തിലാണ് ഇവ കഴിയുന്നത്. തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ വലയിൽ‌ കുരുങ്ങിയ മത്സ്യത്തിന് വെള്ളിനിറമാണ്. ജാപ്പനീസ് ഇതിഹാസങ്ങളിലും നാടോടികഥകളിലും ഓർഫിഷിനെ വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമുദ്രത്തിന്റെ ആഴങ്ങളിൽ കഴിയുന്ന ഈ മത്സ്യം വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങൾ കാരണം ഉപരിതലത്തിലേക്ക് എത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതോടെയാണ് ഓർമത്സ്യത്തിന് 'അന്ത്യനാൾ മത്സ്യം' എന്ന വിളിപ്പേര് വന്നത്.

advertisement

മെക്സിക്കോയിൽ, ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഓർഫിഷിനെ കണ്ടെത്തിയിരുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഇത്തരം വിശ്വാസങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭൂകമ്പങ്ങളോ മറ്റ് ദുരന്തങ്ങളോ പ്രവചിക്കാൻ ഓർഫിഷിന് കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ഇതിൽ വിശ്വസിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ളവരുണ്ട്.

advertisement

എന്നാൽ‌, ആഴക്കടലിലെ ആവാസവ്യവസ്ഥയിലെ അസ്വസ്ഥതകൾ കാരണമോ ചുറ്റുപാടുകളിലെ മാറ്റങ്ങൾ കാരണമോ ആകാം ഓർഫിഷ് ഉപരിതലത്തിലേക്ക് വരുന്നതെന്നാണ് മറൈൻ ബയോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്.

Summary: An oarfish, dubbed as 'Doomsday Fish' was recently caught off the Tamil Nadu coast, sparking fishermen concern.

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ 'അന്ത്യനാൾ മത്സ്യം'; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ?
Open in App
Home
Video
Impact Shorts
Web Stories