തൊലി പാമ്പിന്റേതുപോലെ! ഒരോ മണിക്കൂറിലും കുളിക്കണം; അപൂർവ ചർമരോഗവുമായി 21കാരൻ
- Published by:Rajesh V
- news18-malayalam
Last Updated:
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലെ യുവാവിന്റ ചർമം പാമ്പ് തൊലിയുരിയുന്നതുപോലെ ദിവസവും അടർന്നുപോകും
പരിഷ്മിത സൈകിയ
പ്രഭു പ്രസാദ് ഒരു സൂപ്പർഹീറോ ഒന്നുമല്ല, പക്ഷേ നിരന്തര പോരാട്ടം അദ്ദേഹത്തെ അങ്ങനെയാക്കുന്നു. ചർമ്മം ദിവസവും അടർന്നുപോകാൻ കാരണമാകുന്ന അപൂർവവും ഗുരുതരവുമായ ഒരു ചർമ്മരോഗ ബാധിതനാണ് ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ നിന്നുള്ള ഈ 21കാരൻ. പാമ്പിന്റെ തൊലിപോലെ പൂർണായി അടർന്നുമാറുന്ന അവസ്ഥ. സൂര്യപ്രകാശമേറ്റാൽ ശരീരം തിണിർത്തുപൊങ്ങും. പൊള്ളലേറ്റപോലെ അസഹ്യമായ വേദനയുമുണ്ടാകും. ഇതിൽ നിന്ന് ആശ്വാസം നേടാൻ എല്ലാ മണിക്കൂറിലും കുളിക്കേണ്ടിവരുന്നു.
'പാമ്പ് പ്രസാദ്' എന്ന ഇരട്ടപ്പേരിലാണ് യുവാവ് അറിയപ്പെടുന്നത് എന്നതാണ് ദുഃഖകരം. ചർമത്തിന്റെ അവസ്ഥ കാരണം സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. ഇതൊക്കെയാണെങ്കിലും, പഠിക്കാനും മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കാനുമുള്ള ദൃഢനിശ്ചയത്തിൽ മുന്നോട്ടുപോവുകയാണ്. മാത്രമല്ല, കുടുംബത്തെയും വിധവയായ അമ്മയെയും പോറ്റാൻ എല്ലുമുറിയെ പണിയെടുക്കുകയും ചെയ്യുന്നു.
advertisement
ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. അമ്മ അവനെ കാണിക്കാത്ത ആശുപത്രികളില്ല. എങ്കിലും പ്രഭുവിന്റെ രോഗാവസ്ഥ നിർണയിക്കാനോ ചികിത്സിക്കാനോ മെഡിക്കൽ പ്രൊഫഷണലുകൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വിഷമകരം. ഇതുപോലൊന്ന് ജീവിതത്തിൽ കണ്ടിട്ടില്ലെന് പല ഡോക്ടർമാരും സമ്മതിച്ചു. മറ്റുചിലരാകട്ടെ ഈ അവസ്ഥയ്ക്ക് ഒരു ചികിത്സയുമില്ലെന്ന് പറഞ്ഞു. കടുത്ത സാമ്പത്തിക പരിമിതികൾ നേരിടുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപിക്കാനും കഴിയാത്ത സ്ഥിതിയാണ്.
പലപ്പോഴും ബാഹ്യരൂപം സ്വീകാര്യതയെ നിർണയിക്കുന്ന ഒരു സമൂഹത്തിൽ, പ്രഭു പ്രസാദ് ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ആളുകൾ അവനിൽ നിന്ന് അകലം പാലിക്കുന്നു. സൗഹൃദങ്ങൾ വിരളമാണ്. എന്നിട്ടും, അവൻ പ്രതീക്ഷ വെടിഞ്ഞിട്ടില്ല. നല്ല വിദ്യാഭ്യാസം നേടണം. വ്യക്തിമുദ്ര പതിപ്പിക്കണം. പുറമെ കാണുന്നതല്ല, ശരിക്കും താൻ ആരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം എന്ന ആഗ്രഹമാണ് പ്രഭു പ്രസാദിനുള്ളത്.
advertisement
Summary: A 21 years old, from Anakapalle, Andhra Pradesh, lives with a rare and severe skin disorder that causes his skin to peel daily, making it appear reptilian.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Anakapalle,Visakhapatnam,Andhra Pradesh
First Published :
June 04, 2025 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
തൊലി പാമ്പിന്റേതുപോലെ! ഒരോ മണിക്കൂറിലും കുളിക്കണം; അപൂർവ ചർമരോഗവുമായി 21കാരൻ