ചൊവ്വാഴ്ച മുതൽ ചെന്നൈ നഗരത്തിലാകെയുള്ള 82 പൊതുവിതരണ കേന്ദ്രങ്ങളിലും കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. എല്ലാ വർഷവും ഒരു പ്രത്യേക സീസണുകളിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിവരിച്ചു.
Also read- എല്‍ഇഡി വീഡിയോ വാള്‍ മുതല്‍ സൗജന്യ വൈഫൈ വരെ; മേക്ക് ഓവറില്‍ സുപ്രീം കോടതി
advertisement
തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പച്ചക്കറി വില പിടിച്ചുനിർത്താനുള്ള എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി.
