എല്‍ഇഡി വീഡിയോ വാള്‍ മുതല്‍ സൗജന്യ വൈഫൈ വരെ; മേക്ക് ഓവറില്‍ സുപ്രീം കോടതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡിജിറ്റല്‍ മേക്കോവര്‍ നടത്തി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി
ഡിജിറ്റല്‍ മേക്കോവര്‍ നടത്തി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി. ജൂലൈ 3നാണ് പുതിയ മാറ്റങ്ങളോടെ സുപ്രീം കോടതി തുറന്നത്. ഐടി – സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷന്‍ എന്നിവ ചെയ്ത കോടതി മുറികളും സുപ്രീം കോടതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മധ്യവേനലവധിക്ക് ശേഷം തിങ്കളാഴ്ചയാണ് കോടതി പ്രവര്‍ത്തനം ആരംഭിച്ചത്. 1 മുതല്‍ 3 വരെയുള്ള കോടതി മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. നീതിന്യായ വിതരണ സംവിധാനങ്ങളിലും സാങ്കേതിക വിദ്യയുടെ ഉപയോഗം നടപ്പാക്കണമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ ആശയം മുന്‍നിര്‍ത്തിയാണ് പുതിയ നവീകരണങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് മുതിര്‍ന്ന സുപ്രീം കോടതി ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2023ല്‍ സുപ്രീം കോടതിയില്‍ നടത്തുന്ന മൂന്നാമത്തെ ഡിജിറ്റലൈസേഷന്‍ പ്രോജക്ടാണിത്. പേപ്പര്‍രഹിത നടപടിക്രമങ്ങള്‍ക്ക് സഹായിക്കുന്ന രീതിയില്‍ കോടതി മുറികളില്‍ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ബുക്കുകളും പേപ്പറുകളും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആശയവിനിമയത്തിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം കോടതി മുറികളില്‍ സ്ഥാപിച്ചതാണ് പ്രധാന പരിഷ്‌കാരങ്ങളിലൊന്ന്. വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനവും കോടതി മുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
കൂടാതെ മികച്ച മള്‍ട്ടിമീഡിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എച്ച്ഡിഎംഐ പോര്‍ട്ട്, ലാന്‍ കണക്ഷന്‍, സി ആന്‍ഡ് എ പോര്‍ട്ട്, പവര്‍ സോക്കറ്റ്, എന്നിവയും കോടതി മുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ”എല്‍ഇഡി വീഡിയോ വാളും കോടതി മുറിക്കുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്,” സുപ്രീം കോടതിയിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവര്‍ക്ക് ആവശ്യമായ വൈഫൈ സൗകര്യവും തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്നതാണ്. അതേസമയം വൈഫൈ സൗകര്യം കോടതി മുറികള്‍ക്കുള്ളില്‍ മാത്രമല്ല ബാര്‍ റൂമുകള്‍ക്കുള്ളിലും കോടതി ഇടനാഴിക്കുള്ളിലും ലഭ്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 03, 2023 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എല്‍ഇഡി വീഡിയോ വാള്‍ മുതല്‍ സൗജന്യ വൈഫൈ വരെ; മേക്ക് ഓവറില്‍ സുപ്രീം കോടതി