എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല, പറഞ്ഞതിൽ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി.
Also Read- ‘ഇന്ത്യക്കാരെല്ലാം ഹിന്ദുക്കള്‍, ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്യുന്നു’: മോഹന്‍ ഭാഗവത്
ഇതിന്റെ പേരിൽ നിയമനടപടി നേരിടാൻ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല. പെരിയാർ, അണ്ണ, കലൈഞ്ജർ എന്നിവരുടെ അനുയായികളാണ് ഞങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമർത്ഥമായ മാർഗ്ഗനിർദ്ദേശത്തിൽ സാമൂഹിക നീതി ഉയർത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങൾ പോരാടും.- ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
advertisement
ദ്രാവിഡ നാട്ടിൽ നിന്ന് സനാതന ധർമ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി.
സെപ്റ്റംബർ രണ്ടിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. “നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്, നമുക്ക് എതിർക്കാൻ കഴിയില്ല. കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിർക്കാൻ കഴിയാത്ത കാര്യങ്ങളാണ്, അവയെ തുടച്ചുനീക്കണം. സനാതനവും ഇതുപോലെയാണ്”. എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പരാമർശം വിവാദമായതോടെ പറഞ്ഞതിൽ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു.