'ഇന്ത്യക്കാരെല്ലാം ഹിന്ദുക്കള്‍, ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്യുന്നു': മോഹന്‍ ഭാഗവത്
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ന് ഭാരതത്തിലുള്ള എല്ലാവരും ഹിന്ദു സംസ്‌കാരം, ഹിന്ദുക്കളായ പൂര്‍വികര്‍, ഹിന്ദു ഭൂമി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞു
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഹിന്ദു പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനിക് തരുണ്‍ ഭാരത് എന്ന പത്രത്തിന്റെ പ്രസാധകരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ മധുകര്‍ ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
”ഹിന്ദുസ്ഥാൻ (ഇന്ത്യ) ഒരു ഹിന്ദു രാഷ്ട്രമാണെന്നത് വസ്തുതയാണ്. ആശയപരമായി എല്ലാ ഭാരതീയനും (ഇന്ത്യക്കാര്‍) ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എന്നു പറഞ്ഞാൽ എല്ലാ ഭാരതീയരും അതില്‍ ഉള്‍പ്പെടും. ഇന്ന് ഭാരതത്തിലുള്ള എല്ലാവരും ഹിന്ദു സംസ്‌കാരം, ഹിന്ദുക്കളായ പൂര്‍വികര്‍, ഹിന്ദു ഭൂമി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു”, മോഹന്‍ ഭാഗവത് പറഞ്ഞു.
”ചിലയാളുകള്‍ക്ക് ഇത് മനസിലാകും. ചിലരാകട്ടെ അവരുടെ ശീലങ്ങളും സ്വാര്‍ത്ഥതയും കാരണം ഇക്കാര്യം മനസിലാക്കിയിട്ടും ഈ ആശയങ്ങൾ പ്രാവർത്തികമാക്കുന്നില്ല. എന്നാല്‍ മറ്റു ചിലയാളുകള്‍ക്ക് ഇക്കാര്യം ഇതുവരെ മനസിലായിട്ടില്ല, ചിലർ മനസിലാക്കിയിട്ടും അത് മറന്ന് പെരുമാറുന്നു”, അദ്ദേഹം പറഞ്ഞു.
advertisement
”വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തണം. നമ്മുടെ സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിർത്തിക്കൊണ്ട് ന്യായമായും ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലുമായിരിക്കണം റിപ്പോര്‍ട്ടിങ് നടത്തേണ്ടത്. നമ്മുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ഇതിന് പകരം വെയ്ക്കാവുന്ന മറ്റൊന്നില്ല”, അദ്ദേഹം പറഞ്ഞു.
”എല്ലാവരും ഇക്കാര്യം മനസിലാക്കണം. ചിലര്‍ ഇത് അംഗീകരിക്കും. ചിലരാകട്ടെ അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ രാജ്യത്തിനും സമൂഹത്തിനും ഈ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്”, മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, രാജ്യത്തെ കുടുംബമൂല്യങ്ങള്‍, അച്ചടക്കം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനെക്കുറിച്ചും മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 02, 2023 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യക്കാരെല്ലാം ഹിന്ദുക്കള്‍, ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്യുന്നു': മോഹന്‍ ഭാഗവത്


