TRENDING:

റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ

Last Updated:

ഭാരതത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഈ മുന്നേറ്റത്തിൽ ഇതിനകം 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി

advertisement
മുംബൈ/കൊച്ചി: ലോക ജലദിനത്തോടനുബന്ധിച്ച് റിലയൻസ് ഫൗണ്ടേഷൻ തുടക്കം കുറിച്ച ‘വാട്ടർ ഫോർ ലൈഫ്’ (#Water4Life) എന്ന ദേശീയ ക്യാമ്പയിൻ രാജ്യത്തുടനീളം വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. ഭാരതത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഈ മുന്നേറ്റത്തിൽ ഇതിനകം 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി.
News18
News18
advertisement

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 108 ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കി. 912 ഗ്രാമങ്ങളിലായി ഏകദേശം 1400-ലധികം ജലാശയങ്ങളാണ് ക്യാമ്പയിനിലൂടെ ശുദ്ധീകരിച്ചത്.

പദ്ധതിയുടെ ഭാഗമായി സന്നദ്ധ    പ്രവർത്തകർ ജലാശയങ്ങളിൽ നിന്ന് 85,000 കിലോയിലധികം പ്ലാസ്റ്റിക്-ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. കർഷകർ, സ്ത്രീശക്തി ഗ്രൂപ്പുകൾ, യുവാക്കൾ, ആരോഗ്യ പ്രവർത്തകർ, റിലയൻസ് ജീവനക്കാർ എന്നിവർക്കൊപ്പം പ്രാദേശിക ഭരണകൂടങ്ങളും ഈ ദൗത്യത്തിൻ്റെ ഭാഗമായി. കേരളത്തിൽ കൊച്ചി ബീച്ച് ശുദ്ധീകരണ പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹവും മുൻസിപ്പൽ ശുചീകരണ തൊഴിലാളികളും സജീവമായി പങ്കെടുത്തു.

advertisement

ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ പരിശീലിപ്പിച്ച 2,500 'വില്ലേജ് ക്ലൈമറ്റ് ചാമ്പ്യന്മാരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

നർമ്മദ നദിയിലെ ഘാട്ടുകൾ, പ്രതാപ്ഗഡിലെ ദിപേശ്വർ തലാബ്, ഗോദാവരി തടത്തിലെ കുൽബെഹ്‌റ പോഷകനദി, കൊച്ചി ബീച്ച്, രങ്കാല തടാകം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട നിരവധി ജലസ്രോതസ്സുകൾ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം, ജലപ്രവാഹം സുഗമമാക്കുന്നതിന് ഇൻലെറ്റ്-ഔട്ട്‌ലെറ്റ് ചാനലുകൾ പുനഃസ്ഥാപിക്കുകയും മണ്ണൊലിപ്പ് തടയാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം കേവലം ഒരു ശുചീകരണ പ്രവർത്തനത്തിൽ ഒതുക്കാതെ, അവയുടെ ദീർഘകാല പരിപാലനം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുകയാണ് ‘വാട്ടർ ഫോർ ലൈഫ്’ ലക്ഷ്യമിടുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ
Open in App
Home
Video
Impact Shorts
Web Stories