TRENDING:

ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ; ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തു

Last Updated:

താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഡൽഹി- ഡെറാഡൂൺ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ. ഋഷഭ് പന്തിനെ കൂടുതൽ‌ പരിശോധനകള്‍ക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജയ് ഷാ അറിയിച്ചു.
advertisement

Also Read- ഋഷബ് പന്തിന്റെ യാത്ര അമ്മയ്ക്ക് സർപ്രൈസ് നൽകാൻ; ഡിവൈഡറിലിടിച്ച കാർ തീഗോളമായി; രക്ഷപ്പെടുത്തിയത് ചില്ല് തകർത്ത്; വീഡിയോ പുറത്ത്

അതേസമയം ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഡെറാഡൂണിലെ ആശുപത്രിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Also Read- Rishabh Pant| ഇന്ത്യൻക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലർച്ചെ റൂർക്കിയിലെ വീട്ടിലേക്കു കാറോടിച്ചു പോകുംവഴിയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽ തീ പടര്‍ന്നതോടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് രക്ഷപെട്ടത്. അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണ് പരിക്കുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ; ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തു
Open in App
Home
Video
Impact Shorts
Web Stories