TRENDING:

Ritu Tawde ബിജെപിക്ക് ആദ്യ മുംബൈ മേയർ; ശിവസേനയ്ക്ക് സ്ഥാനനഷ്ടം 25 വർഷത്തിന് ശേഷം

Last Updated:

ഋതു താവ്‌ഡെ മുൻപ് മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) വിദ്യാഭ്യാസ സമിതി അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ മേയർ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിയായി ഋതു താവ്‌ഡെയെ ശനിയാഴ്ച പ്രഖ്യാപിച്ചതോടെ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. കഴിഞ്ഞ 25 വർഷത്തിനിടയിൽ ആദ്യമായാണ് ശിവസേന ഇതര കക്ഷിയിൽ നിന്നുള്ള ഒരാൾ മേയർ പദവിയിലെത്തുന്നത്. ഘാട്ട്‌കോപ്പറിലെ 132-ാം വാർഡിൽ നിന്നുള്ള കോർപ്പറേറ്ററായ ഋതു താവ്‌ഡെ മുൻപ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) വിദ്യാഭ്യാസ സമിതി അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഋതു താവ്‌ഡെ
ഋതു താവ്‌ഡെ
advertisement

വാർഡ് നമ്പർ 5-ൽ നിന്ന് വിജയിച്ച ശിവസേനയുടെ സഞ്ജയ് ശങ്കർ ഘാഡി ഡെപ്യൂട്ടി മേയറാകും. 15 മാസക്കാലമായിരിക്കും അദ്ദേഹം ഈ പദവിയിൽ തുടരുക. തങ്ങളുടെ നാല് കോർപ്പറേറ്റർമാർക്ക് അവസരം നൽകുന്നതിനായി ശിവസേന ഡെപ്യൂട്ടി മേയർ കാലാവധി വിഭജിച്ചിട്ടുണ്ട്. 2022-ൽ ശിവസേന പിളർന്നപ്പോൾ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം ചേർന്ന നേതാക്കളിൽ ഒരാളായിരുന്നു ഘാഡി. ശനിയാഴ്ച ബിജെപി നേതാവ് അമിത് സതം ഋതു താവ്‌ഡെയുടെ പേരും ശിവസേന നേതാവ് രാഹുൽ ഷെവാലെ സഞ്ജയ് ഘാഡിയുടെ പേരും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 11നാണ് വോട്ടെടുപ്പ്.

advertisement

ആകെ 227 അംഗങ്ങളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ശിവസേന 29 സീറ്റുകൾ നേടി. ആകെ 118 കോർപ്പറേറ്റർമാരുടെ പിന്തുണയുള്ളതിനാൽ, കേവല ഭൂരിപക്ഷമായ 114 കടന്ന് മേയർ സ്ഥാനം ഉറപ്പിക്കാൻ ഭരണമുന്നണിക്ക് സാധിച്ചു. 1997 മുതൽ 25 വർഷക്കാലം കോർപ്പറേഷൻ ഭരിച്ചിരുന്ന ശിവസേന (യുബിടി) ഇത്തവണ 65 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികളായ എംഎൻഎസ് ആറ് സീറ്റുകളും എൻസിപി (ശരദ് പവാർ വിഭാഗം) ഒരു സീറ്റും നേടി. കോൺഗ്രസ് 24 സീറ്റുകൾ നേടിയപ്പോൾ എഐഎംഐഎം എട്ടും എൻസിപി (അജിത് പവാർ വിഭാഗം) മൂന്നും സമാജ്‌വാദി പാർട്ടി രണ്ടും സീറ്റുകൾ വീതം നേടി.

advertisement

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎംസിയിലേക്ക് ഈ നിർണ്ണായക തിരഞ്ഞെടുപ്പ് നടന്നത്. 2022 മാർച്ചിൽ കഴിഞ്ഞ കൗൺസിലിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ നിയമിച്ച അഡ്മിനിസ്‌ട്രേറ്ററാണ് കോർപ്പറേഷൻ ഭരണം നിയന്ത്രിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബിഎംസിയുടെ 2025-26 വർഷത്തെ ബജറ്റ് 74,450 കോടി രൂപയാണ്.

ആരാണ് ഋതു താവ്‌ഡെ?

മുംബൈയിലെ തദ്ദേശ രാഷ്ട്രീയത്തിലെ പ്രമുഖ മുഖവും അനുഭവസമ്പന്നയായ കോർപ്പറേറ്ററുമാണ് ഋതു താവ്‌ഡെ. 2012-ൽ 127-ാം വാർഡിൽ നിന്നാണ് അവർ ആദ്യമായി ബിഎംസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2017-ൽ ഘാട്ട്‌കോപ്പർ 121-ാം വാർഡിൽ നിന്നും അവർ വിജയിച്ചു. ജനുവരി 15-ന് നടന്ന തിരഞ്ഞെടുപ്പിൽ 132-ാം വാർഡിൽ നിന്ന് വീണ്ടും വിജയിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ അവർ തന്റെ സ്വാധീനം ഉറപ്പിച്ചു.

advertisement

കൂടാതെ, മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ വിദ്യാഭ്യാസ സമിതി അധ്യക്ഷയായും റിതു താവ്‌ഡെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച ഭരണപരിചയവും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് അവരെ മേയർ സ്ഥാനത്തേക്കുള്ള കരുത്തുറ്റ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2022 മുതൽ ജനപ്രതിനിധികളില്ലാതെ മുനിസിപ്പൽ കമ്മീഷണറുടെ ഭരണത്തിന് കീഴിലായിരുന്ന ബിഎംസിയിൽ, ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഋതുവിന്റെ നാമനിർദ്ദേശത്തിലൂടെ ഒരു പുതിയ മേയർ വരുന്നത്. നഗരഭരണത്തിൽ അവർക്കുള്ള നേതൃപാടവത്തിലും അനുഭവസമ്പത്തിലും ബിജെപിക്കുള്ള വലിയ ആത്മവിശ്വാസമാണ് ഈ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Ritu Tawde ബിജെപിക്ക് ആദ്യ മുംബൈ മേയർ; ശിവസേനയ്ക്ക് സ്ഥാനനഷ്ടം 25 വർഷത്തിന് ശേഷം
Advertisement
Open in App
Home
Video
Impact Shorts
Web Stories