ബിപിൻ കദമിന്റെ 15 വയസ്സുള്ള മകൾ പ്രജക്ത കട്ടിലിൽ നിന്ന് അനങ്ങാൻ കഴിയാതെ കിടപ്പിലാണ്. മകൾക്ക് ആശ്രയമായിരുന്ന ഭാര്യയും ഗുരുതരാവസ്ഥയിലായതോടെ പകൽ സമയത്ത് കുട്ടിയ്ക്ക് ഭക്ഷണം നൽകാനാവാതെ വന്നു. മകൾക്ക് ഭക്ഷണം നൽകാൻ കഴിയാതെ ഭാര്യ കിടന്ന് കരയാറുണ്ടെന്ന് ബിപിൻ പറഞ്ഞു. കുട്ടിക്ക് ഭക്ഷണം നൽകാൻ റോബോട്ട് എന്ന ആശയത്തിലേക്കു ബിപിൻ കടന്നത് ഇങ്ങനെയാണ്. പ്രതിസന്ധി സാഹചര്യങ്ങൾ ബിപിനെ അവിശ്വസനീയമാംവിധം സർഗ്ഗാത്മകനാക്കി. സാങ്കേതിക വിദ്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരാളാണ് റോബോട്ടിനെ നിർമ്മിച്ചത്. 4 മാസത്തെ പലതരം അന്വേഷണങ്ങൾക്കൊടുവിലാണ് മകളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഭക്ഷണം നൽകുന്ന റോബട്ടിന് ബിപിൻ രൂപം കൊടുത്തത്.
advertisement
ഉപകരണം വാങ്ങാനാണ് ആദ്യം വിചാരിച്ചത് എന്നാൽ അങ്ങനൊന്ന് കിട്ടിയില്ല. കഠിനാധ്വാനം അവസാനം ഫലം കണ്ടു. മകളെ പോറ്റാൻ ബിപിൻ ഒരു റോബോട്ടിനെ ഉണ്ടാക്കി. ഭാര്യയുടെയും കുട്ടികളുടെയും പ്രതിസന്ധി കണക്കിലെടുത്താണ് അദ്ദേഹം തന്റെ റോബോട്ടിന് 'മാ റോബോട്ട്' എന്ന് പേരിട്ടത്. ‘ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ അവളുടെ മുഖത്തെ സംതൃപ്തി കാണുമ്പോൾ എല്ലാം മറക്കും. ഇത്തരം ഒരുപാടു കുട്ടികൾക്ക് ഈ റോബട് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതുപോലെ എന്റെ മകൾക്കും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നു തോന്നി ’ – ബിപിൻ പറയുന്നു.
also read : G 20 അധ്യക്ഷസ്ഥാനം; മികച്ച വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ
ഇപ്പോഴിതാ ബിപിൻ കദം സ്വന്തം റോബോട്ടിനെ ലോകത്തിലേക്ക് എത്തിക്കാനായി ആഗ്രഹിക്കുന്നു. അതുവഴി തന്റെ മകളെപ്പോലെ ശാരീരിക വൈകല്യമുള്ളവർക്ക് ഇത് ഉപയോഗപ്രദമാവുമെന്ന് അദ്ദേഹം കരുതുന്നു.
