ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു. കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് ഡ്രൈവറും ക്ലീനറും അടങ്ങിയ സംഘം ലോറിയുമായി കോലാർ വിട്ടത്. ശനിയാഴ്ച വരെ വ്യാപാരികളുമായി ഡ്രൈവർ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയോടെ വാഹനത്തിലെ ജിപിഎം സംവിധാനം ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഡ്രൈവറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
advertisement
ലോറി തക്കാളി ലോഡുമായി 1800 കി.മീ. ഓടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജിപിഎസ് ഓഫാക്കുന്നതിന് മുമ്പുള്ള അവസാന ലൊക്കേഷൻ മഹാരാഷ്ട്രയിലെ നാസിക്കാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി വിപണിയാണ് നാസിക്കിലേത്. രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റാണ് കോലാറിലേത്.
തക്കാളി കയറ്റിയ ലോറി ഡ്രൈവർ കടത്തിയതാണോ അതോ ഹൈവേയിൽ വെച്ച് മറ്റാരെങ്കിലും ഹൈജാക്ക് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തക്കാളിവില കിലോയ്ക്ക് 150 രൂപ പിന്നിട്ടതിന് പിന്നാലെ കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞാഴ്ച ചിത്രദുർഗയിൽ നിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ വിലവരുന്ന തക്കാളി വാഹനത്തോടെ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഭാസ്കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്.
ഈ സംഭവത്തിന് മുമ്പ് ഹസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ വെയർഹൗസില്‍ സൂക്ഷിച്ചിരുന്നു വിളവെടുത്ത തക്കാളികൾ മോഷണം പോയിരുന്നു.
English Summary: A lorry laden with tomatoes, worth ₹21 lakh, went missing en route to Jaipur, Rajasthan. This is at least the third suspected tomato heist reported from Karnataka, after the price of tomatoes skyrocketed to over 150 a kilo.