ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
വാഹനം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി തക്കാളി വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു.
ബെംഗളൂരു: മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്നാട് സ്വാദേശികളായ ദമ്പതിമാർ അറസ്റ്റിൽ. ഭാസ്കർ(38) സിന്ധുജ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന മഹേഷ്, റോക്കി, കുമാർ എന്നിവർ ഒളിവിലാണെന്നും ഇവർക്കായുളള തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also read-വിളവെടുക്കാറായ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്ഷകന് കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
ചിത്രദുർഗയിൽനിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോവുകയായിരുന്ന 2,000 കിലോ തക്കാളിയാണ് അക്രമികൾ തട്ടിയെടുത്തത്. ചിക്കജാലയ്ക്ക് സമീപമെത്തിയപ്പോള്‍ തക്കാളി കൊണ്ടുപോകുന്ന വാഹനത്തെ പിന്തുടർന്നെത്തിയായിരുന്നു കവർച്ച. പിന്നാലെ വാഹനം തങ്ങളുടെ കാറിലിടിച്ചെന്നുപറഞ്ഞ് വാഹനം അക്രമികൾ തടയുകയും ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി തക്കാളി വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു. ആർ.എം.സി. യാർഡ് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
Location :
Bangalore,Bangalore,Karnataka
First Published :
July 23, 2023 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ