ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു 4000 രൂപയും ഭക്ഷ്യധാന്യ കിറ്റും. 500 രൂപ വില വരുന്ന സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. ആദ്യ ഗഡുവായ 2000രൂപയും കിറ്റും കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തിൽ പണമായി മാത്രം നൽകുക.
advertisement
കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഉദ്ഘാടനം കാട്ടാത്തുറയിൽ മന്ത്രി ടി. മനോതങ്കരാജ് നിർവഹിച്ചു. ജില്ലയിലെ 776 റേഷൻ കടകളിലായി ആറുലക്ഷം കാർഡുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. വെളളയരി, അയോഡൈസ്ഡ് ഉപ്പ്, ഒരു കിലോ റവ, പഞ്ചസാര, ഉഴുന്നുപരിപ്പ് അരകിലോ വീതം. വാളംപുളി, കടല എന്നിവ കാല്‍കിലോ വീതം, കടുക്, ജീരകം, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ നൂറു ഗ്രാം വീതം, 125 ഗ്രാമിന്റെ കുളിസോപ്പും കാല്‍ കിലോ തൂക്കമുള്ള ബ്രാന്‍ഡഡ് അലക്ക് സോപ്പുമാണ് കിറ്റിലുള്ളത്. 2000 രൂപ വീതം രണ്ടു തവണയായി 4000 രൂപയാണ് നല്‍കുന്നത്.
അധികാരത്തിലെത്തിയതിന് പിന്നാലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു. മെയ് 16 ന് സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിന് ലിറ്ററിന് 3 രൂപ കുറച്ചിരുന്നു. ജോലിക്ക് പോകുന്ന വനിതകൾക്കും വിദ്യാർഥിനികൾക്കും സൗജന്യ യാത്രയും പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാർക്കും ഭിന്നശേഷിക്കാർക്കും സിറ്റി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രിയിൽ അടക്കം സൗജന്യ കോവിഡ് ചികിത്സയും ജനപ്രിയ പ്രഖ്യാപനമായിരുന്നു.
ജോലി നഷ്ടമായ സ്ത്രീകള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം നല്‍കും. മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം നിക്ഷേപിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് ആരംഭിക്കും. ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി എല്ലാ ക്ഷേത്രങ്ങളിലും പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവാണ് പറഞ്ഞത്. ‘സ്ത്രീകള്‍ പുരോഹിതരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കും, അവരെ പുരോഹിതന്മാരായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട്ടില്‍ എല്ലാ ജാതിയിലുമുള്ള വ്യക്തികളെയും ക്ഷേത്ര പുരോഹിതരായി കൊണ്ടുവരാനുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.