TRENDING:

L2 Empuran: ഗോകുലം ഗോപാലനെതിരെയുള്ള ഇഡി റെയ്ഡിന് പിന്നിൽ LTTE ബന്ധമെന്ന് ഓർഗനൈസർ

Last Updated:

എമ്പുരാന്റെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷണത്തിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്ന് ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോകുലം ഗോപാലനെതിരെയുള്ള ഇഡി റെയ്ഡിന് പിന്നിൽ LTTE ബന്ധമെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. വിമാദമായ  മലയാള ചിത്രമായ എമ്പുരാന്റെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷണത്തിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നത്. തുടക്കത്തിൽ, ബ്രിട്ടീഷ് പൗരനും ശ്രീലങ്കയിൽ ജനിച്ചതുമായ സുബാസ്കരൻ അല്ലിരാജ 2014 ൽ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് എമ്പുരാന്റെ നിർമ്മാണ പങ്കാളിയായത്. നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയായ എൽടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിന് ബന്ധമുള്ളതായി ആരോപണങ്ങളുണ്ടെന്നും ഓർഗനൈസർ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ലൈക്ക പ്രൊഡക്ഷൻസ് എമ്പൂരാന്റെ നിർമ്മാണ പങ്കാളിത്തത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഗോകുലം ഗോപാലനാണ് പിന്നീട് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്.
News18
News18
advertisement

ലൈക്ക പ്രൊഡക്ഷൻസ്, സുബാസ്കരൻ അല്ലിരാജ എന്നിവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധങ്ങൾ സൂക്ഷ്മപരിശോധനയിലാണെന്നും ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീർപ്പിന് ശേഷമാണ് ലൈക്ക പിന്മാറിയതെന്നാണ് റിപ്പോട്ടുകളെന്നുമാണ് ഓർഗനൈസറിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടിൽ നിന്നുള്ള രേഖകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക്ക പ്രൊഡക്ഷൻസിനും തമിഴ്‌നാട്ടിൽ ജിഎസ്ടി രജിസ്ട്രേഷനുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികാരികൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഓർഗനൈസർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
L2 Empuran: ഗോകുലം ഗോപാലനെതിരെയുള്ള ഇഡി റെയ്ഡിന് പിന്നിൽ LTTE ബന്ധമെന്ന് ഓർഗനൈസർ
Open in App
Home
Video
Impact Shorts
Web Stories