"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ അർജുന്റെയും സാനിയയുടെയും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വലിയ ബഹുമതിയുണ്ട്. പുതുദമ്പതികൾക്കുള്ള അനുഗ്രഹങ്ങൾക്കും വിലയേറിയ ഉപദേശങ്ങൾക്കും മോദിജി നന്ദി," സച്ചിൻ കുറിച്ചു.
മാർച്ച് 3ന് വിവാഹ ആഘോഷങ്ങൾ ആരംഭിക്കും. മാർച്ച് 5ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. ബിസിനസുകാരൻ രവി ഘായുടെ കൊച്ചുമകളായ സാനിയ ചന്ദോക്കും അർജുനും തമ്മിലുള്ള നിശ്ചയം കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു.
ആരാണ് സാനിയ ചന്ദോക്ക്?
മുംബൈയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള സാനിയ ചന്ദോക്ക് 'മിസ്റ്റർ പോസ് പെറ്റ് സ്പാ & സ്റ്റോർ' ഡയറക്ടറാണ്. പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും ഇന്റർകോണ്ടിനെന്റൽ ഹോട്ടലും സാനിയയുടെ കുടുംബത്തിന്റേതാണ്.
അർജുന്റെ ക്രിക്കറ്റ് കരിയർ
26-കാരനായ ഇടംകൈയ്യൻ പേസർ അർജുൻ ടെണ്ടുൽക്കർ നിലവിൽ ഗോവയ്ക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലൂടെ അരങ്ങേറ്റം കുറിച്ച അർജുനെ, 2026 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. മുഹമ്മദ് ഷമിക്കൊപ്പം ലഖ്‌നൗവിന്റെ ബൗളിംഗ് നിരയെ അർജുൻ ഇനി ശക്തിപ്പെടുത്തും.
Summary: Cricket legend Sachin Tendulkar personally invited PM Narendra Modi to the wedding of his son, Arjun Tendulkar, scheduled for March 5, 2026. Sharing the news on social media, Sachin thanked the PM for his blessings and advice for the couple. Arjun is set to marry Saaniya Chandok, a successful entrepreneur from the Ghai business family. The wedding will be an intimate ceremony following a few days of festivities.
