കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ പതാക ശശികല പുറത്തിറക്കി. പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്. അണ്ണാ, എംജിആർ, അമ്മ (ജയലളിത) എന്നിവർ കാണിച്ചുതന്ന പാതയിലൂടെ പാർട്ടി സഞ്ചരിക്കുമെന്ന് അവർ പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കാനും 'ശത്രുക്കളെയും വഞ്ചകരെയും' വേരോടെ പിഴുതെറിയാനുമാണ് പുതിയ പാർട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.
ഇപിഎസിനെതിരെ കടുത്ത വിമർശനം
എടപ്പാടി പളനിസാമിയുടെ പേര് പരാമർശിക്കാതെ തന്നെ ശശികല രൂക്ഷമായ ആക്രമണം നടത്തി. തന്നെ വഞ്ചിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പളനിസാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ തകർന്നുവെന്നും അവർ ആരോപിച്ചു. തന്നെ പുറത്താക്കാൻ പ്രമേയം പാസാക്കിയവർ തമിഴ് ജനതയെയും പാർട്ടിയെയും ഒറ്റിക്കൊടുത്തുവെന്നും ശശികല പറഞ്ഞു.
advertisement
ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ എല്ലാവരും ആവശ്യപ്പെട്ടിട്ടും താൻ തയാറായില്ലെന്നും പനീർശെൽവം തുടരട്ടെയെന്ന് പറഞ്ഞത് തന്റെ തീരുമാനമായിരുന്നുവെന്നും അവർ അനുസ്മരിച്ചു. പിന്നീട് പളനിസാമിയെ മുഖ്യമന്ത്രിയാക്കിയതും തന്റെ തീരുമാനമായിരുന്നുവെന്നും എന്നാൽ അദ്ദേഹം തന്നെ പിന്നിൽ നിന്ന് കുത്തുകയാണുണ്ടായതെന്നും ശശികല കുറ്റപ്പെടുത്തി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പ്രഖ്യാപനം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഡിഎംകെ, എഐഎഡിഎംകെ-ബിജെപി സഖ്യം, വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) എന്നിവരോടൊപ്പം ശശികലയുടെ പുതിയ പാർട്ടിയും കൂടി എത്തുന്നതോടെ മത്സരം കനക്കും.
Summary: Expelled AIADMK leader V.K. Sasikala launched a new Dravidian party on former CM Jayalalithaa’s 78th birth anniversary. While she unveiled a flag featuring Anna, MGR, and Jayalalithaa, the party's name is yet to be announced. Sasikala launched a scathing attack on Edappadi K. Palaniswami (EPS), calling him a "traitor" and blaming him for AIADMK’s repeated electoral defeats. This move signals her intent to reclaim her space in Tamil Nadu politics ahead of the 2026 Assembly polls.
