TRENDING:

SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Last Updated:

പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃ​ശൂ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ (SBI) ഗ​ർ​ഭി​ണി​ക​ൾ​ക്ക് വീണ്ടും 'നി​യ​മ​ന വി​ല​ക്ക്'. മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന ശേ​ഷം 2009ൽ ​പി​ൻ​വ​ലി​ച്ച വി​ല​ക്കാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂയെന്ന് നിർദേശിച്ച് ചീഫ് ജനറൽ മാനേജർ മേഖലാ ജനറല്‍ മാനേജർമാർക്ക് സർക്കുലർ അയച്ചു. നേരത്തെ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്.
advertisement

എസ് ബി ഐയിൽ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.

Also Read- Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു

advertisement

ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമർദം, എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read- Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ബാ​ങ്കി​ന്റെ എ​ല്ലാ ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫി​സു​ക​ളി​ലും സ​ർ​ക്കി​ൾ ഓ​ഫി​സു​ക​ളി​ലും ല​ഭി​ച്ചു. ഡി​സം​ബ​ർ 21ന് ​ചേ​ർ​ന്ന യോ​ഗ​മാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ൾ മാ​റ്റി​യു​ള്ള ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: State Bank of India’s revised guidelines for employment, circulated on January 12, 2022, state that a woman candidate who is more than three months pregnant will be considered temporarily unfit and she “may be allowed to join within four months after the delivery of the child”. Additionally, the recruitment guidelines continue to discriminate against people with disabilities.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories