ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടി അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷ്യാരിയെ നേരിട്ടു കണ്ടിരുന്നു. രാജ്യസഭാ എംപി രാംദാസ് അത്താവാലെയ്ക്കൊപ്പമാണ് നടി ഗവർണറെ കാണാനെത്തിയത്.
തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണറേയും നടി സമീപിച്ചിരുന്നു. തന്റെ പരാതിയിൽ സംവിധായകന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതികരിച്ച നടി, നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
You may also like: #MeToo മുന്നേറ്റം ദുരുപയോഗം ചെയ്യുന്നു; അനുരാഗ് കശ്യപിന് പിന്തുണയുമായി താരങ്ങൾ
എന്നാൽ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. കെട്ടിച്ചമച്ച ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
You may also like: അനുരാഗ് കശ്യപ്; പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ ലൈംഗിക ആരോപണം നേരിട്ടബോളിവുഡ് ചലച്ചിത്രകാരൻ
2013 അനുരാഗ് കശ്യപ് മോശമായി പെരുമാറി എന്നാണ് നടിയുടെ ആരോപണം. പരാതിയിൽ മുംബൈ പൊലീസ് സെപ്റ്റംബർ 22 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജസ്റ്റർ ചെയ്തിരിക്കുന്നത്.
അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.