Anurag Kashyap and Payal Ghosh | അനുരാഗ് കശ്യപിന് എതിരെ ബലാത്സംഗക്കേസ്; പരാതി നല്‍കിയത് നടി പായൽ ഘോഷ്

Last Updated:

ആദ്യത്തെ രണ്ടു തവണയും തന്നോട് വളരെ നല്ല രീതിയിൽ പെരുമാറിയെന്നും എന്നാൽ മൂന്നാമത്തെ തവണ അനുരാഗ് ക്ഷണിച്ചത് അനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും പായൽ നേരത്തെ പറഞ്ഞിരുന്നു.

മുംബൈ: സോഷ്യൽമീഡിയയിലൂടെ ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ച നടി പായൽ ഘോഷ് പൊലീസിൽ പരാതിയും നൽകി. അനുരാഗിന്റെ വീട്ടിൽ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്കിടയിൽ തനിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്നെന്ന് പായൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പായൽ ഘോഷ് പൊലീസിൽ പരാതി നൽകിയത്. നടിയുടെ പരാതിയെ തുടർന്ന് വെർസോവ പൊലീസ് സംവിധായകന് എതിരെ ബലാത്സംഗത്തിന് കേസ് എടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം അഭിഭാഷകൻ നിതിൻ സത്പുട്ടിനൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. ആദ്യം ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും എന്നാൽ വനിത പൊലീസ് ഇല്ലാത്തതിനാൽ വെർസോവ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ലഭിച്ചതായി വെർസോവ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]
അതേസമയം, തനിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് അനുരാഗ് തള്ളിക്കളഞ്ഞിരുന്നു. ട്വീറ്റിലൂടെ ആയിരുന്നു അനുരാഗ് ആരോപണങ്ങൾ തള്ളിക്കളഞ്ഞത്. ബലാത്സംഗം, ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കൽ, അപമാനിക്കൽ എന്നിവ ഉൾപ്പെടെ നാലു വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
advertisement
ബോംബൈ വെൽവെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 2014ൽ ആയിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് നടി പായൽ ഘോഷ് ആരോപിക്കുന്നത്. ആദ്യത്തെ രണ്ടു തവണയും തന്നോട് വളരെ നല്ല രീതിയിൽ പെരുമാറിയെന്നും എന്നാൽ മൂന്നാമത്തെ തവണ അനുരാഗ് ക്ഷണിച്ചത് അനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും പായൽ നേരത്തെ പറഞ്ഞിരുന്നു.
മൂന്നാമത്തെ കൂടിക്കാഴ്ചയിൽ അനുരാഗ് അയാളുടെ മുറിയിലേക്ക് തന്നെ കൊണ്ടുപോയെന്നും വസ്ത്രങ്ങൾ മാറ്റിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്നും തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെല്ലാം എല്ലാവരും ചെയ്യുന്നു എന്നായിരുന്നു മറുപടിയെന്നും പായൽഘോഷ് പറഞ്ഞിരുന്നു. ഒരു തവണ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും അടുത്ത തവണ വരുമ്പോൾ തയ്യാറായിരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിരന്തരം മെസേജുകൾ അയച്ചെങ്കിലും താൻ മറുപടി നൽകിയില്ലെന്നും പായൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Anurag Kashyap and Payal Ghosh | അനുരാഗ് കശ്യപിന് എതിരെ ബലാത്സംഗക്കേസ്; പരാതി നല്‍കിയത് നടി പായൽ ഘോഷ്
Next Article
advertisement
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
  • അബ്ദുൽ ലത്തീഫ് റീൽസ് ചിത്രീകരണത്തിനിടെ QR കോഡ് ഉപയോഗിച്ച് പണം വാങ്ങിയ വീഡിയോ പ്രചരിച്ചു.

  • വീഡിയോ പ്രചരിച്ചതോടെ അബ്ദുൽ ലത്തീഫും കുടുംബവും കടുത്ത മാനസിക വിഷമത്തിലായി.

  • വ്യാജപ്രചാരണത്തിന്റെ പേരിൽ അബ്ദുൽ ലത്തീഫ് കടുത്ത സൈബർ ആക്രമണം നേരിടുന്നു.

View All
advertisement