You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി [NEWS] Covid 19 | Viral | 'എനിക്ക് ശ്വാസം കിട്ടുന്നില്ല; ഓക്സിജൻ നൽകിയിട്ട് മൂന്ന് മണിക്കൂറായി'; രോഗിയായ മുപ്പത്തിനാലുകാരന്റെ അവസാന സന്ദേശം [NEWS]
advertisement
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് 'നന്ദി അനുപം ഖേർ ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുകയാണ്.. ' നമ്മുടെ രാജ്യത്തെ എല്ലായ്പ്പഴും പിന്തുണയ്ക്കുന്നതും അർഹിക്കുന്ന ഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതുമാണ് യഥാർഥ ദേശ സ്നേഹം' എന്ന മാർക് ട്വെയിനിന്‍റെ വാചകമാണ് തരൂർ കുറിച്ചത്. എന്നാൽ ഇതോടെ രണ്ട് പേരും തമ്മിൽ വാക്പോരിന് തുടക്കമാവുകയായിരുന്നു.
'2012ലെ എന്‍റെ ഒരു ട്വീറ്റ് തെരഞ്ഞ് കണ്ടുപിടിച്ച് നിങ്ങൾ കമന്‍റെ് ചെയ്തു.. നിങ്ങൾക്ക് യാതൊരു പണിയുമില്ല.. നിങ്ങൾ ഒരു ദുർബല മനസിന് ഉടമയാണ് എന്നതിന്‍റെ തെളിവാണിത്.. നിങ്ങൾ വളരെയധികം തരംതാണിരിക്കുന്നു എന്ന് ഇത് തെളിയിച്ചിരിക്കുകയാണ്.. അഴിമതിക്കാരുടെ കാര്യത്തിൽ എന്‍റെ ട്വീറ്റ് ഇപ്പോഴും പ്രാധാന്യം അർഹിക്കുന്നുണ്ട്.. ഇത് നിങ്ങൾക്കും അറിയാം..' എന്നായിരുന്നു തരൂരിന് ലഭിച്ച മറുപടി.
വിഷയം അങ്ങനെ വിട്ടുകളയാൻ തരൂരും തയ്യാറായില്ല. അനുപം ഖേറിനുള്ള മറുപടി ഉടൻ തന്നെ നല്‍കുകയും ചെയ്തു. 'ഞാൻ തരംതാണു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ 1962, 1975,1984 വർഷങ്ങളിലെ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഇതും ഒരു പണിയില്ലാത്തതിന്‍റെയും ദുർബല മനസാണ് എന്നതിന്‍റെയും തെളിവാണ്.. അതിർത്തിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആളുകളെ ഉദ്ദേശിച്ചായിരുന്നു എന്‍റെ ട്വീറ്റ്' തരൂർ മറുപടി നൽകി.
ഇതാദ്യമായല്ല രണ്ട് പേരും തമ്മിൽ ട്വിറ്ററിൽ വാക് പോര് നടക്കുന്നത്. നേരത്തെ 2016ലെ അനുപം ഖേറിന്‍റെ ഒരു ട്വീറ്റിന്‍റെ പേരിലും രണ്ട് പേരും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു. ഒരു ഹിന്ദുവാണെന്ന് തുറന്നു പറയാൻ തനിക്ക് ഭയമായിരുന്നു എന്ന ട്വീറ്റായിരുന്നു അന്നത്തെ പ്രശ്നങ്ങൾക്ക് കാരണം.