TRENDING:

‘എന്റെ ഭാഷയുമല്ല ശബ്ദവുമല്ല’; പാകിസ്ഥാനെ പുകഴ്ത്തിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ശശി തരൂർ

Last Updated:

വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജവാർത്തയാണെന്നും തന്റെ ശബ്ദമോ ശൈലിയോ അല്ല വീഡിയോയിലുള്ളതെന്നും തരൂർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാനെ പുകഴ്ത്തിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയതിനെക്കുറിച്ച് താൻ സംസാരിച്ച രീതിയിൽ പ്രചരിക്കുന്ന വീഡിയോ തികച്ചും വ്യാജമാണെന്ന് തരൂർ വ്യക്തമാക്കി. വീഡിയോ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജവാർത്തയാണെന്നും തന്റെ ശബ്ദമോ ശൈലിയോ അല്ല ഇതിലുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
News18
News18
advertisement

പാകിസ്ഥാൻ പ്രൊപ്പഗണ്ട സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് തരൂരിന്റെ ശബ്ദത്തോട് സാമ്യമുള്ള രീതിയിൽ ക്ലോൺ ചെയ്ത വീഡിയോ പ്രചരിച്ചത്. പാകിസ്ഥാൻ നയതന്ത്രപരമായി ഇന്ത്യയെ പരാജയപ്പെടുത്തിയെന്നും ഒരു ചെറിയ രാജ്യത്തിന് പോലും മികച്ച നയതന്ത്രത്തിലൂടെ വലിയ ശക്തികളെ നേരിടാമെന്നും തരൂർ പറയുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാന് മുന്നിൽ അടിയറവ് പറഞ്ഞുവെന്നും പാകിസ്ഥാന്റെ നയതന്ത്രം അഭിനന്ദനാർഹമാണെന്നും തരൂരിന്റെ ശബ്ദത്തിലുള്ള ക്ലോൺ വീഡിയോയിൽ പറയുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ബിസിസിഐ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ലയുടേതെന്ന പേരിൽ സമാനമായ രീതിയിൽ എഐ നിർമ്മിത ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ ചാനലായ എആർവൈ ന്യൂസിൽ (ARY News) സംപ്രേക്ഷണം ചെയ്തിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയബ് മാലിക് അവതരിപ്പിച്ച പരിപാടിയിലാണ് ഈ ഓഡിയോ പ്ലേ ചെയ്തത്. എന്നാൽ ഈ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും കൃത്രിമമായി നിർമ്മിച്ചതാണെന്നും ശുക്ല പിന്നീട് വ്യക്തമാക്കിയിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
‘എന്റെ ഭാഷയുമല്ല ശബ്ദവുമല്ല’; പാകിസ്ഥാനെ പുകഴ്ത്തിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ശശി തരൂർ
Open in App
Home
Video
Impact Shorts
Web Stories