TRENDING:

Singer KK Death| കൃത്യസമയത്ത് CPR നൽകിയിരുന്നെങ്കിൽ കെകെയെ രക്ഷിക്കാമായിരുന്നു: പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ

Last Updated:

തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തിയും ശ്വാസം നൽകിയും (കാർഡിയോ പൾമനറി റെസസിറ്റേഷൻ– സിപിആർ) ശുശ്രൂഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: ഗായകന്‍ കെ കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സംഗീതലോകവും. വെര്‍സോവയിലെ ശ്മശാനത്തില്‍ ഗായകന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഒട്ടേറ പ്രമുഖരാണ് പ്രിയഗായകന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
advertisement

കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ കെയുടെ അന്ത്യം. നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗായകന്റെ രക്തധമനികളില്‍ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞത്. കുഴഞ്ഞുവീണ സമയത്ത് തന്നെ സിപിആര്‍ നല്‍കിയിരുന്നുവെങ്കില്‍ കെ കെയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

advertisement

തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തിയും ശ്വാസം നൽകിയും (കാർഡിയോ പൾമനറി റെസസിറ്റേഷൻ– സിപിആർ) ശുശ്രൂഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

''ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന ധമനിയിലും മറ്റു ധമനികളിലും തടസ്സങ്ങളുണ്ടായിരുന്നു. സംഗീതവേദിയില്‍ അദ്ദേഹം വളരെ ആവേശത്തോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാടുന്നതിനോടൊപ്പം നൃത്തം ചെയ്തു. ഇതെല്ലാം രക്തയോട്ടം തടസ്സപ്പെടുന്നതിലേക്ക്‌ നയിച്ചിരിക്കാം. തക്കസമയത്ത് സിപിആര്‍ നല്‍കിയിരുന്നുവെങ്കില്‍ കെ കെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു''- ഡോക്ടര്‍ പറഞ്ഞു.

advertisement

മാത്രമല്ല, കെ കെ വളരെയധികം ആന്റാസിഡ് മരുന്നുകൾ കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്. കെ കെയുടെ മരണത്തിനു പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ആന്റാസിഡുകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മർദ്ദങ്ങൾ കെ കെയ്ക്ക് ഹൃദയാഘാതമുണ്ടാകാൻ കാരണമായിരിക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. സംഗീതനിശ നടന്ന നസറുൽ മഞ്ച സ്റ്റേഡിയത്തിൽ എയർ കണ്ടീഷനർ വേണ്ടപോലെ പ്രവർത്തിച്ചിരുന്നില്ലെന്നും കടുത്ത ചൂടിൽ ഒരു മണിക്കൂറിലധികം പാടിയ ശേഷം ഗായകൻ മടങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

advertisement

Also Read- KK Funeral|‌ ഹരിഹരൻ, ശങ്കർ മഹാദേവൻ, അൽക യാഗ്നിക്.... ; പ്രിയ ഗായകന് യാത്രാമൊഴി ചൊല്ലാൻ പ്രമുഖരെത്തി

കൈകൾക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിനു മുൻപ് വിളിച്ചപ്പോൾ കെ കെ ഭാര്യയോടു പറഞ്ഞിരുന്നു. സംഭവത്തിൽ കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹോട്ടലിൽ ഫോറൻസിക് പരിശോധന നടത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു. ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂർ തിരുവമ്പാടി സ്വദേശി സി എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെ കെ (53) ഡൽഹിയിലാണ് ജനിച്ചു വളർന്നത്. ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്. മകൾ താമര.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Singer KK Death| കൃത്യസമയത്ത് CPR നൽകിയിരുന്നെങ്കിൽ കെകെയെ രക്ഷിക്കാമായിരുന്നു: പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ
Open in App
Home
Video
Impact Shorts
Web Stories