അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹോദരിമാരെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് എഡിസിപി (വെസ്റ്റ്) റോഷൻ മീണ പറയുന്നതിങ്ങനെ: ഇവരുടെ വീട്ടിലെ വിവാഹാഘോഷങ്ങൾ വെള്ളിയാഴ്ച അർധരാത്രി വരെ നീണ്ടുനിന്നിരുന്നു. ഏകദേശം അർധരാത്രിയോടെ രണ്ട് വധുക്കളും ഉറങ്ങാൻ പോയി. പുലർച്ചെ നാല് മണിയോടെ ഇവരുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് കുടുംബാംഗങ്ങൾ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃതദേഹങ്ങൾ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.
advertisement
എന്നാൽ, വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകൾ തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.
സഹോദരിമാർ വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും യഥാർത്ഥ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
