TRENDING:

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് 5 കുട്ടികളടക്കം ആറ് മരണം

Last Updated:

യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി പോകവെ റോഡരികിലെ 11000 വോള്‍ട്ടിന്റെ ഹൈടെന്‍ഷന്‍ കമ്പിയില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. യു പിയിലെ ബഹ്റൈച്ച്‌ ജില്ലയിലെ മസുപൂര്‍ ​ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഭ​ഗ്ദവ ​സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഷ്റഫ് അലി (30), സുഫിയാന്‍ (12), മുഹമ്മദ് ഇല്‍യാസ് (16), തബ്‌രീസ്‌ (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മുറാദ് ഖാന്‍ (18), ചാന്ദ് ബാബു (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.​ ശനിയാഴ്ച രാത്രി തുടങ്ങിയ നബിദിനാഘോഷ പരിപാടികള്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി നന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മസുപൂര്‍ ഗ്രാമത്തിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നെന്ന് ബഹ്‌റൈച്ച്‌ പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി പറഞ്ഞു.

advertisement

Also Read- നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഇത് സുപൂരില്‍ എത്തിയപ്പോള്‍ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോള്‍ട്ടിന്റെ ഹൈടെന്‍ഷന്‍ കമ്പിയില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു- ഉദ്യോ​ഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ച മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റിനും മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വീട്ടുകാര്‍ക്ക് വേണ്ട സഹായം നല്‍കാനും നിര്‍ദേശിച്ചു. എസ് എസ് പി കേശവ് കുമാര്‍ ചൗധരി, എ എസ് പി അശോക് കുമാര്‍, നന്‍പാറ, ജം​ഗ് ബഹാദുര്‍ സര്‍ക്കിള്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ഉ​ദ്യോ​ഗസ്ഥര്‍ സ്ഥലത്തെത്തി.

advertisement

Also Read- കാസർഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞദിവസം പാലക്കാട് കൂറ്റനാട് നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് 5 കുട്ടികളടക്കം ആറ് മരണം
Open in App
Home
Video
Impact Shorts
Web Stories