നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു
പാലക്കാട്: നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൂറ്റനാട് പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം.
സീരിയൽ ബള്‍ബ് തൂക്കുകയായിരുന്നു മുർഷിദ്. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2022 7:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു