TRENDING:

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Last Updated:

പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണെന്നും കേന്ദ്രമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്ക് (ഉള്ളടക്കം നിർമ്മിക്കുന്നവർക്ക്) നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്താ മാധ്യമങ്ങൾ, ഇൻഫ്ലുവൻസർമാർ, ഗവേഷകർ തുടങ്ങി ഉള്ളടക്കം നിർമിക്കുന്ന എല്ലാവർക്കും ന്യായമായ വരുമാനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശ്വിനി വൈഷ്ണവ്
അശ്വിനി വൈഷ്ണവ്
advertisement

"വാർത്താ ലേഖകർ, പരമ്പരാഗത മാധ്യമങ്ങൾ, വിദൂര പ്രദേശങ്ങളിലെ ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ അറിവ് പങ്കുവെക്കുന്ന പ്രൊഫസർമാർ അല്ലെങ്കിൽ ഗവേഷകർ - ഇവർക്കെല്ലാം തങ്ങൾ നിർമിക്കുന്ന ഉള്ളടക്കത്തിന് ന്യായമായ വരുമാന വിഹിതം ലഭിക്കണം," മന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇനി കേവലം 'നിഷ്പക്ഷ ഇടനിലക്കാർ' ആയി തുടരാനാകില്ല. ഇന്ന് അവ പബ്ലിഷർമാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, തങ്ങൾ പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ബാധ്യസ്ഥരാണ്. ഇന്റർനെറ്റ് ഇന്ന് ശക്തമായ ഒരു മാധ്യമ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. അതിനാൽ പരമ്പരാഗത മാധ്യമങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തം കാണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

advertisement

ഡീപ്‌ഫേക്കുകൾ, തെറ്റായ വിവരങ്ങൾ എന്നിവ പൊതുജനവിശ്വാസത്തെ തകർക്കുന്നു. അൽഗോരിതം ഉപയോഗിച്ച് തെറ്റായ ചിത്രങ്ങളും വീഡിയോകളും അതിവേഗം പ്രചരിപ്പിക്കുന്നത് സ്ഥാപനങ്ങളിലുള്ള വിശ്വാസത്തെ ബാധിക്കുന്നു. വ്യക്തികളുടെ വ്യക്തമായ അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സിന്തറ്റിക് ഉള്ളടക്കങ്ങൾ നിർമിക്കരുത്.

കണ്ടന്റ് ക്രിയേറ്റർമാർക്ക് ന്യായമായ പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ ശക്തമായ പ്രതികരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Union Minister for Information and Broadcasting, Ashwini Vaishnaw, has issued a strong call for digital accountability, asserting that social media giants must share their profits with the individuals and organizations creating the content hosted on their platforms. Vaishnaw emphasized the need for a "fair share of revenue" for news publishers, conventional media, influencers, researchers, and creators. He argued that platforms cannot continue to earn billions without compensating those who provide the core value. The Minister stated that social media companies now function more like publishers than neutral intermediaries. Consequently, they must take full responsibility for the content they host and amplify.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Open in App
Home
Video
Impact Shorts
Web Stories