TRENDING:

Sonali Phogat| 'സോണാലി ഫോഗട്ടിന്റെ മരണം കൊലപാതകം'; ആരോപണവുമായി സഹോദരൻ

Last Updated:

മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ദാക്ക ഗോവ പൊലീസിന് പരാതി നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (Sonali Phogat) മരണം കൊലപാതകമെന്ന് സഹോദരൻ. തിങ്കളാഴ്ച്ച രാത്രി ഗോവയിൽ വെച്ചായിരുന്നു സൊണാലി ഫോഗട്ടിന്റെ മരണം. ഗോവയിലെ റസ്റ്ററന്റിൽ സൊണാലി ഫോഗാട്ടിന് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image: Instagram
Image: Instagram
advertisement

മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ദാക്ക ഗോവ പൊലീസിന് പരാതി നൽകി. സൊണാലിയുടെ സഹായികളായ രണ്ടു പേർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം. സഹോദരിയുടേത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടു പേരെ സംശയിക്കുന്നതായും റിങ്കു ദാക്ക പറഞ്ഞു.

സൊണാലിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. മരണത്തിന് തൊട്ടു മുമ്പ് സൊണാലി അമ്മയേയും സഹോദരിയുടെ ഭർത്താവിനേയും വിളിച്ച് തന്റെ രണ്ട് സഹപ്രവർത്തകരെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി റിങ്കു ദാക്ക പറയുന്നു. സൊണാലി അസ്വസ്ഥയായിട്ടാണ് ഫോൺ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

Also Read- ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു

അവരിൽ നിന്നും അകലം പാലിക്കാനും അടുത്ത ദിവസം തന്നെ ബിഹാറിലെ ഹിസാറിലേക്ക് തിരിച്ചു വരാനും ആവശ്യപ്പെട്ടിരുന്നു. താൻ ആരോപണം ഉന്നയിച്ച രണ്ടു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഗോവയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ലെന്നും സഹോദരൻ വ്യക്തമാക്കി. ഗോവയിൽ നടത്തുന്ന പോസ്റ്റുമോർട്ടത്തിൽ വിശ്വാസമില്ലെന്നും ഡൽഹി എയിംസിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നുമാണ് സഹോദരന്റ ആവശ്യം.

advertisement

കഴിഞ്ഞ പതിനഞ്ചു വർഷമായി ബിജെപി നേതാവാണ് സൊണാലി. സഹോദരിക്ക് നീതി ലഭിക്കാൻ പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിനു പിന്നാലെ ബിഹാറിലുള്ള സൊണാലിയുടെ ഫാം ഹൗസിൽ ഉണ്ടായിരുന്ന സിസിടിവി ക്യാമറകളും ലാപ് ടോപ്പും അടക്കമുള്ള സുപ്രധാന വസ്തുക്കൾ നഷ്ടമായെന്നും റിങ്കു ദാക്ക ആരോപിക്കുന്നു.

Also Read- ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിച്ച കർഷകൻ തൂങ്ങി മരിച്ച നിലയിൽ

ഹൃദയാഘാതത്തെ തുടർന്നാണ് സൊണാലിയുടെ മരണമെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ഗോവൻ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

advertisement

ടി വി റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സൊനാലി 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സൊണാലി തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിൽ എത്തിയത്.

2016 ഡിസംബറിൽ സൊണാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ട് മരണപ്പെട്ടിരുന്നു. സഞ്ജയ് ഫോഗട്ടിനെ 42-ാം വയസ്സിൽ തന്റെ ഫാംഹൗസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവർക്ക് യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സൊണാലി ഫോഗാട്ടിന്റെ മരണത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Sonali Phogat| 'സോണാലി ഫോഗട്ടിന്റെ മരണം കൊലപാതകം'; ആരോപണവുമായി സഹോദരൻ
Open in App
Home
Video
Impact Shorts
Web Stories