Sonali Phogat | ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു

Last Updated:

ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ് ബോസിൽ എത്തിയത്

പനാജി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽവെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സൊണാലി തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം കുറച്ചുദിവസം മുമ്പാണ് ഗോവയിൽ എത്തിയത്. സൊണാലിയുടെ മൃതദേഹം ഇപ്പോൾ വടക്കൻ ഗോവയിലെ സെന്‍റ് ആന്‍റണി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ് ബോസിൽ എത്തിയത്. അതിനുശേഷം അവൾക്ക് വലിയ ജനപ്രീതി ലഭിച്ചു.
അഭിനയത്തിന് പുറമെ സോണാലി ഫോഗട്ട് ബിജെപി നേതാവ് കൂടിയായിരുന്നു. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.
advertisement
2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാൽ ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാന മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്.
2016 ഡിസംബറിൽ അവർക്ക് ഭർത്താവ് സഞ്ജയ് ഫോഗട്ടിനെ നഷ്ടപ്പെട്ടു. സഞ്ജയ് ഫോഗട്ടിനെ 42-ാം വയസ്സിൽ തന്റെ ഫാംഹൗസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവർക്ക് യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.
advertisement
News Summary- BJP leader and actress Sonali Phogat passed away. He died of a heart attack in Goa on Monday night. Sonali arrived in Goa a few days ago along with some of her staff members. Sonali's body is now kept at St. Anthony's Hospital in North Goa.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sonali Phogat | ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement