TRENDING:

രാഹുലിന്‍റെ വീട് കാണാന്‍ അവര്‍ ഡല്‍ഹിയിലെത്തി; കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് സോണിയയും പ്രിയങ്കയും

Last Updated:

ഹരിയാനയിലെ മദിന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച കര്‍ഷക സ്ത്രീകളാണ് രാജ്യ തലസ്ഥാനം കാണാമെന്നും രാഹുലിന്‍റെ വീട് കാണണമെന്നും ആവശ്യപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിയുടെ വീട് കാണാനെത്തിയ ഹരിയാനയിലെ കര്‍ഷക വനിതകള്‍ക്കൊപ്പം നൃത്തം ചെയ്ത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അടുത്തിടെ  ഹരിയാനയിലെ മദിന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച കര്‍ഷക സ്ത്രീകളാണ് രാജ്യ തലസ്ഥാനം കാണാനും രാഹുലിന്‍റെ വീട് കാണാനുമായി ഡല്‍ഹിയിലെത്തിയത്.
advertisement

ജൂലൈ 8ന് രാഹുലിനെ കണ്ടപ്പോള്‍ ഡല്‍ഹിയും രാഹുലിന്റെ ഡല്‍ഹിയിലെ വസതിയും കാണണമെന്ന് കര്‍ഷകസ്ത്രീകളില്‍ ചിലര്‍ കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. എം.പി. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ ആഗ്രഹം തുറന്നു പറഞ്ഞത്.

ഹരിയാനയില്‍ നിന്ന്  പ്രത്യേക വാഹനത്തിലെത്തിയ കര്‍ഷക സ്ത്രീകള്‍ക്കൊപ്പമിരുന്ന് സോണിയയും പ്രിയങ്കയും ഭക്ഷണം കഴിച്ചു. ‘എല്ലാവര്‍ക്കും സുഖമാണോ ? ദില്ലി എങ്ങനെയുണ്ട് എന്ന് കര്‍ഷകരോട് രാഹുല്‍ ഗാന്ധി കുശലാന്വേഷണം നടത്തി.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ഇരയുടെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

advertisement

മടങ്ങും മുന്‍പ് കര്‍ഷകര്‍ പാടിയ നാടന്‍പാട്ടിന് ചുവടുവെക്കാനും സോണിയയും പ്രിയങ്കയും തയാറായി. കര്‍ഷകരുടെ ഡല്‍ഹി സന്ദര്‍ശനത്തിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുലിന്‍റെ വീട് കാണാന്‍ അവര്‍ ഡല്‍ഹിയിലെത്തി; കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് സോണിയയും പ്രിയങ്കയും
Open in App
Home
Video
Impact Shorts
Web Stories