ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ഇരയുടെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Last Updated:

സംഭവത്തിൽ അറസ്റ്റിലായ പ്രതി ബിജെപി എംഎൽഎയുടെ സഹായി പ്രവേഷ് ശുക്ലയുടെ വീട്  മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചിരുന്നു.

 മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദഷ്മത് റാവത്തിന്‍റെ  കാല്‍ കഴുകി മാപ്പ് പറഞ്ഞു
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദഷ്മത് റാവത്തിന്‍റെ  കാല്‍ കഴുകി മാപ്പ് പറഞ്ഞു
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിന് പിന്നാലെ കൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിന്‍റെ  കാല്‍ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ . ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
advertisement
‘ആ വീഡിയോ എന്നെ വേദനിപ്പിച്ചു. ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്’ കാല്‍ കഴുകിയതിന് ശേഷം ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ശേഷം അദ്ദേഹത്തെ പൂമാലയിട്ടും ഷാള്‍ അണിയിച്ചും ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ദഷ്മത് റാവത്തിനൊപ്പം ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്ക് സന്ദര്‍ശിച്ച മുഖ്യമന്ത്രി തൈകള്‍ നടുകയും ചെയ്തു.
advertisement
സംഭവത്തിൽ അറസ്റ്റിലായ പ്രതി ബിജെപി എംഎൽഎയുടെ സഹായി പ്രവേഷ് ശുക്ലയുടെ വീട്  മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചിരുന്നു. പർവേഷ് ശുക്ലയുടെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞതിനു പിന്നാലെയാണ് അധികൃതർ എത്തി വീട് പൊളിച്ചത്.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിധിയിൽ ആദിവാസി വിഭാഗത്തിൽ പെട്ട ദസ്‌മത റാവത് എന്ന കരൗണ്ഡി സ്വദേശിയുടെ മേൽ പ്രവേഷ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് മുത്രമൊഴിക്കുന്ന ദൃശ്യം പുറത്തുവന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ, വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ നിർദേശം നൽകിയത്. ഇതിന് പിന്നാലെ പ്രവേഷിനായി തെരച്ചിൽ വ്യാപകമാക്കി. രാത്രിയോടെ പ്രവേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. IPCയുടെ 294,504 വകുപ്പ്, എസ് സി- എസ് ടി ആക്റ്റ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ഇരയുടെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
Next Article
advertisement
Horoscope Sept 29 | ജോലിസ്ഥലത്തെ ഊഷ്മളബന്ധം സംതൃപ്തി നല്‍കും; കഠിനാധ്വാനം കരിയറില്‍ വളര്‍ച്ചയുണ്ടാക്കും: ഇന്നത്തെ രാശിഫലം
ജോലിസ്ഥലത്തെ ഊഷ്മളബന്ധം സംതൃപ്തി നല്‍കും; കഠിനാധ്വാനം കരിയറില്‍ വളര്‍ച്ചയുണ്ടാക്കും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം, പുതിയ അവസരങ്ങള്‍, പോസിറ്റീവ് പുരോഗതി എന്നിവ ലഭിക്കും.

  • കന്നിരാശിയുടെ കഠിനാധ്വാനം കരിയര്‍ വളര്‍ച്ചയ്ക്കും, സാമ്പത്തിക അവബോധത്തിനും കാരണമാകുന്നു.

  • വൃശ്ചികരാശിക്കാര്‍ക്ക്, ഉല്‍പ്പാദനക്ഷമത, സാമ്പത്തിക നേട്ടങ്ങള്‍, കുടുംബ ഐക്യം എന്നിവയുണ്ടാകും.

View All
advertisement