TRENDING:

ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നല്‍ എഞ്ചിനീയര്‍ ഒളിവില്‍; സിബിഐ വീട് സീല്‍ ചെയ്തു

Last Updated:

സോറോ സെക്ഷനിലെ സിഗ്നലിങ് എഞ്ചിനീയറാണ് ഒളിവില്‍ പോയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒഡീഷയിലെ ബാലേശ്വര്‍ ട്രെയിന്‍ ദുരന്ത കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എഞ്ചിനീയര്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. സോറോ സെക്ഷനിലെ സിഗ്നലിങ് എഞ്ചിനീയറാണ് ഒളിവില്‍ പോയത്. ഇയാളുടെ ബാലേശ്വറിലെ വീട് സിബഐ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം ജൂനിയര്‍ എഞ്ചിനീയറും കുടുംബവും ബാലേശ്വറിലെ വാടകവീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അഞ്ച് പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്.
advertisement

ഒരു ഫോൺ കോൾ, ഒൻപത് ഓഫീസർമാർ; ബാലസോർ ട്രെയിൻ ദുരന്തം ഒഡീഷ നേരിട്ടതെങ്ങനെ?

വീട് പൂട്ടിക്കിടക്കുന്ന നിലയില്‍ വീട് കണ്ടെത്തിയതോടെയാണ് സീല്‍ ചെയ്തത്. വീടും പരിസരവും നിരീക്ഷണത്തിലാണെന്നും സിബിഐ വിശദമാക്കി. ബാലേശ്വര്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വീട് അടച്ചിട്ട നിലയിലാണെന്നാണ് അയല്‍വാസികള്‍‌ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

advertisement

Exclusive | സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ ‘ഡീപ് സ്‌ക്രീന്‍’ ട്രാക്കുകള്‍; 370 കോടി രൂപയുടെ പദ്ധതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിൽ പങ്ക് വളരെ വലിയ പങ്കാണ് സിഗ്നൽ ജൂനിയർ എഞ്ചിനീയര്‍മാര്‍ വഹിക്കുന്നത്. സിഗ്നലുകൾ, ട്രാക്ക് സർക്യൂട്ടുകൾ, പോയിന്റ് മെഷീനുകൾ, ഇന്റർലോക്കിംഗ് സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുന്ന സിഗ്നലിംഗ് ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, പരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവ അവരുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നവയാണ്. റെയിൽവേ പ്രവർത്തനങ്ങളുടെ സുഗമവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടവരാണ് സിഗ്നൽ  എഞ്ചിനീയര്‍മാര്‍. ഇക്കാരണത്താലാണ് സോറോ സെക്ഷന്‍റെ ചുമതലയുള്ള സിഗ്നലിങ് എഞ്ചിനിയറെ സിബിഐ ചോദ്യം ചെയ്തത്. 

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നല്‍ എഞ്ചിനീയര്‍ ഒളിവില്‍; സിബിഐ വീട് സീല്‍ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories