Exclusive | സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 'ഡീപ് സ്‌ക്രീന്‍' ട്രാക്കുകള്‍; 370 കോടി രൂപയുടെ പദ്ധതി
- Published by:user_57
- news18-malayalam
Last Updated:
പദ്ധതിയ്ക്കായി 370 കോടി രൂപ റെയില്‍വെ മന്ത്രാലയം മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലെ ട്രാക്കുകളില്‍ ഡീപ് സ്‌ക്രീന്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ മന്ത്രാലയം. പദ്ധതിയ്ക്കായി 370 കോടി രൂപ റെയില്‍വെ മന്ത്രാലയം മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ജൂണ്‍ രണ്ടിനാണ് 291 പേരുടെ ജീവനെടുത്ത അപകടം നടന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വെ പുറത്തിറക്കിയ ടെന്‍ഡര്‍ രേഖ ന്യൂസ് 18ന് ലഭിച്ചിരുന്നു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ എല്ലാ മെയിന്‍ ലൈന്‍ ട്രാക്കുകളുടെയും ബ്രോഡ് ഗേജ് റൂട്ടുകളുടെയും ഡീപ് സ്‌ക്രീന്‍ നടത്തുന്ന ഒരു പദ്ധതിയെപ്പറ്റിയാണ് ടെന്‍ഡറില്‍ പറയുന്നത്.
ട്രാക്ക് റെസിലിയന്‍സ് മെച്ചപ്പെടുത്തുന്ന 150ലധികം ബാലസ്റ്റ് ക്ലീനിംഗ് മെഷിന്‍ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. ട്രാക്കിന്റെ സ്ഥിരത പുനസ്ഥാപിക്കുന്നതിനും ട്രാക്ക് ബാലസ്റ്റ് പുനര്‍വിതരണം ചെയ്യുന്നതിനും ഡൈനാമിക് ട്രാക്ക് സ്റ്റെബിലൈസറും ബാലസ്റ്റ് റെഗുലേറ്റിംഗ് മെഷീനുകളും ഉപയോഗിക്കുന്നതാണ്. ട്രാക്കുമായി ബന്ധപ്പെട്ട മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.
advertisement
ട്രാക്കുകളുടെ സുരക്ഷിതത്വവും സേവനക്ഷമതയും ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ റെയില്‍വെ സാധാരണ സ്വീകരിക്കുന്ന ഒരു രീതിയാണ് ഇതെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയാണ് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴില്‍ വരുന്ന സംസ്ഥാനങ്ങള്‍. ഒഡീഷയിലാണ് ഈയടുത്ത് രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടമുണ്ടായത്. ട്രെയിന്‍ അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ സിബിഐയേയും കമ്മീഷണര്‍ ഓഫ് റെയില്‍വെ സേഫ്റ്റിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
advertisement
ജൂണ്‍ 2 വൈകിട്ട് ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കോറോമാണ്ടല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി ഇടിച്ച് 12ഓളം കോച്ചുകള്‍ പാളംതെറ്റുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികളാണ് പാളംതെറ്റിയത്. അപകടത്തില്‍ 291 പേരാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ റെയില്‍വേ സാങ്കേതിക ജീവനക്കാരന്റെ ഇടപെടല്‍ അപകടത്തിന് കാരണമായി എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. റെയില്‍വേ വകുപ്പ് സ്ഥാപിച്ച സംവിധാനം ഉപയോഗിക്കുന്നതിന് പകരം ഇദ്ദേഹം ട്രാക്കുകളുടെ ഇന്റര്‍ലോക്ക് ജോലികള്‍ തനിയെ ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇത് സുരക്ഷാ സംവിധാനത്തിന് വേഗം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാലസോര്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ലൊക്കേഷന്‍ ബോക്സില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
advertisement
Summary: Railways envisage a massive project for a whopping Rs 370 crores to establish ‘deep-screen’ of all tracks across the South Eastern Railway. Tender document of the same has been accessed by News18. The decision has come up against the wake of the Odisha triple train accident which claimed 291 lives
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2023 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 'ഡീപ് സ്‌ക്രീന്‍' ട്രാക്കുകള്‍; 370 കോടി രൂപയുടെ പദ്ധതി