TRENDING:

ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ

Last Updated:

ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പാത്രങ്ങളിൽ കട്ടികൂടിയ തരത്തിൽ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള  പ്രത്യേക ആവരണം ഉണ്ടാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം നൽകുന്നത് സ്വർണ്ണത്തിലും വെള്ളിയിലുമായി തീർത്ത പ്രത്യേക പാത്രങ്ങളിൽ. ജയ്പുരിൽ നിന്നാണ് പ്രത്യേകം രൂപകൽപന ചെയ്ത ഈ പാത്രങ്ങളെത്തുന്നത്.
advertisement

പ്രസിഡന്റും കുടുംബവും ജയ്പുര്‍ സന്ദർശിക്കുന്നില്ലെങ്കിലും നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കൾ അവരുടെ മുന്നിലെത്തും. രാജസ്ഥാന്റെ സങ്കീര്‍ണമായ കരകൗശലവിദ്യകൾ പ്രകടമാക്കുന്ന രീതിയിൽ പ്രത്യേകമായി തയ്യാറാക്കിയ പാത്രങ്ങളാണ് 'ട്രംപ് കളക്ഷൻ' എന്ന പേരിൽ ജയ്പൂരിൽ നിന്നെത്തുന്നത്. അരുൺ പബുവാൾ എന്നയാളാണ് പാത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.

Also Read-ബാഹുബലിയായി ട്രംപ്; ദേവസേനയായി മെലാനിയ: ഇന്ത്യ യാത്രയ്ക്ക് മുന്നോടിയായി മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ്

മൂന്നാഴ്ചയെടുത്താണ് ഈ പാത്രങ്ങളുടെ രൂപകൽ‌പ്പന പൂർത്തിയാക്കിയതെന്നാണ് അരുൺ പറയുന്നത്. ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പാത്രങ്ങളിൽ കട്ടികൂടിയ തരത്തിൽ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള  പ്രത്യേക ആവരണം ഉണ്ടാകും. ഇന്ത്യയുടെ കരകൗശല വൈദഗ്ധ്യം പൂർണമായും പ്രകടമാക്കുന്ന നിർമ്മാണത്തിൽ രാജസ്ഥാനി ചായ്വ് വരുന്നതിനായി പ്രത്യേക ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും  പ്രവീൺ പറയുന്നു.

advertisement

മുൻ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിലും പബുവാൾ ആണ് പ്രത്യേക പാത്രങ്ങൾ നിർമിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-ഫുട്പാത്ത് കയ്യേറുന്ന ഇരുചക്രയാത്രികരെ മര്യാദ പഠിപ്പിച്ച് വയോധിക; കയ്യടിച്ച് സോഷ്യൽ മീഡിയ

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ
Open in App
Home
Video
Impact Shorts
Web Stories