എച്ച്പിയുമായി ചേർന്ന് ഇന്ത്യയിൽ ക്രോംബുക്‌സ് നിർമിക്കാനുളള ഗൂഗിളിന്റെ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൂടുതൽ ഇന്ത്യൻ ഭാഷകളിൽ എഐ ടൂൾസ് അവതരിപ്പിക്കാനുളള ഗൂഗിളിന്റെ പദ്ധതിയുൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
advertisement
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ വിനിയോഗിക്കുന്നതും പങ്കാളിത്ത പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായതായും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും സുന്ദർ പിച്ചെ സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
Also read-ഓപ്പറേഷന്‍ അജയ് മുതല്‍ നാരീ ശക്തി വന്ദന്‍ അധീനിയം വരെ; കേന്ദ്ര പദ്ധതികള്‍ക്ക് പേരുവന്ന വഴി
ഗൂഗിളിന്റെ 100 ഭാഷാ സംരംഭത്തെയും (100 languages initiative) നിരവധി ഇന്ത്യന്‍ ഭാഷകളില്‍ എഐ ലഭ്യമാക്കാനുള്ള പദ്ധതിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സർക്കാർ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുളള ഗൂഗിളിന്റെ പരിശ്രമത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ്) ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍സ് സെന്റര്‍ തുറക്കാനുള്ള ഗൂഗിളിന്റെ പദ്ധതികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജി പേയുടെയും യുപിഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനുളള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ചും സുന്ദർ പിച്ചെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.