ഓപ്പറേഷന്‍ അജയ് മുതല്‍ നാരീ ശക്തി വന്ദന്‍ അധീനിയം വരെ; കേന്ദ്ര പദ്ധതികള്‍ക്ക് പേരുവന്ന വഴി

Last Updated:

നിരവധി തവണ ആലോചിച്ച ശേഷമാണ് സര്‍ക്കാര്‍ പദ്ധതികള്‍, രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെയുള്ളവയ്ക്ക് പ്രധാനമന്ത്രി പേര് നിര്‍ദ്ദേശിക്കുന്നത്

നരേന്ദ്ര മോദി
നരേന്ദ്ര മോദി
ഇസ്രായേലിലെ യുദ്ധബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ പേരാണ് ഓപ്പറേഷന്‍ അജയ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തന ദൗത്യത്തെപ്പറ്റി കേന്ദ്രവിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ പ്രഖ്യാപനം നടത്തിയത്. ഈ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി അജയ് എന്ന് പേരിടാന്‍ ഒരു കാരണമുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
“അജയ് എന്നാല്‍ തോല്‍പ്പിക്കാനാകാത്തത് എന്നാണ് അര്‍ത്ഥം. ഇന്ത്യയുടെ സ്വത്വത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ രാജ്യം തയ്യാറാണ്. ദേശീയതാല്‍പ്പര്യത്തിനാണ് നാം പ്രാധാന്യം നല്‍കുന്നത്. തിന്മയ്ക്ക് മേലുള്ള വിജയമാണിത്,” ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിരവധി തവണ ആലോചിച്ച ശേഷമാണ് സര്‍ക്കാര്‍ പദ്ധതികള്‍, രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെയുള്ളവയ്ക്ക് പ്രധാനമന്ത്രി പേര് നിര്‍ദ്ദേശിക്കുന്നതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ പേര് ഓപ്പറേഷന്‍ കാവേരി എന്നായിരുന്നു. ആ സമയത്ത് സുഡാനില്‍ അകപ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൂടുതല്‍ പേരും കര്‍ണ്ണാടകയില്‍ നിന്നുള്ളവരായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് കാവേരി. പ്രത്യേകിച്ച് കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കാവേരി നദിയെ അമ്മയായി ആരാധിക്കുന്നു.
advertisement
“എല്ലാ തടസ്സങ്ങളെയും നേരിട്ട് നദി അതിന്റെ അന്തിമ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. എല്ലാവരുടെയും നന്മയാണ് നദി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈ പേര് നിര്‍ദ്ദേശിച്ചത്,” ഒരു മുതിർന്ന കേന്ദ്രമന്ത്രി ന്യൂസ് 18നോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം യുക്രെയ്‌നിൽ നിന്നും ഇന്ത്യാക്കാരെ തിരികെയെത്തിച്ച രക്ഷാ പ്രവര്‍ത്തനത്തിന് ഓപ്പറേഷന്‍ ഗംഗ എന്നായിരുന്നു പേരിട്ടത്. ഏകദേശം 20000 ലധികം ഇന്ത്യന്‍ പൗരന്‍മാരെയാണ് ഈ രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെയെത്തിച്ചത്.
“ഗംഗാനദിയെ അമ്മയായി ആരാധിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. തന്റെ മക്കളെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നവളാണ് ഗംഗ,” എന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
advertisement
ദുര്‍ഗ്ഗാദേവി ഭക്തനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേവിയുടെ ശക്തിയില്‍ അദ്ദേഹം വിശ്വസിക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മ സ്ഥാപിച്ചയാളാണ് ദുര്‍ഗ്ഗാ ദേവി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഓപ്പറേഷന്‍ ദേവിശക്തിയെന്ന് അദ്ദേഹം പേര് നിര്‍ദ്ദേശിച്ചത്.
ഈയടുത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്തത്. ജി-20 സമ്മേളനവും ഇവിടെ വെച്ചായിരുന്നു നടത്തിയത്. വൈവിധ്യത്തിന്റെയും വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് സൂചിപ്പിക്കുന്ന പേരാണ് ഭാരത് മണ്ഡപം. സമാനാര്‍ത്ഥത്തില്‍ മറ്റൊരു കണ്‍വെന്‍ഷന്‍ സെന്ററിനിട്ട പേരായിരുന്നു യശോഭൂമി.
advertisement
രാജ്യത്തെ ജനങ്ങളുടെ മേലുള്ള വിശ്വാസം കണക്കിലെടുത്ത് പ്രധാനമന്ത്രി മുന്നോട്ട് വെച്ച ബില്ലാണ് ജന്‍ വിശ്വാസ് ബില്‍. കൂടാതെ ഈയടുത്താണ് വനിതാസംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തുടനീളമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമമാണിത്. അതുകൊണ്ട് തന്നെ ഈ ബില്ലിന് അദ്ദേഹം നാരീശക്തി വന്ദന്‍ അധീനിയം എന്നാണ് പേരിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഓപ്പറേഷന്‍ അജയ് മുതല്‍ നാരീ ശക്തി വന്ദന്‍ അധീനിയം വരെ; കേന്ദ്ര പദ്ധതികള്‍ക്ക് പേരുവന്ന വഴി
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement