ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളിയാണ് വധശിക്ഷ ശരിവെച്ചത്. 2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആരകമണത്തില്‍ രണ്ട് സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചിരുന്നു. 2005ലാണ് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി. ഡൽഹി ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി