TRENDING:

Hathras Rape| ഹത്രാസ് കേസിൽ അന്വേഷണ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് സുപ്രീം കോടതി

Last Updated:

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹത്രാസ് കൂട്ടബലാത്സംഘ കൊലപാതക കേസിന്റെ അന്വേഷണ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ വാദം അവസാനിച്ചു. ഉത്തരവ് പിന്നീട് ഇറക്കും.
advertisement

കേസിന്‍റെ സിബിഐ അന്വേഷണം ഏറ്റെടുത്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നതാണ് കുടുംബത്തിന്‍റെ താല്‍പര്യം. സര്‍ക്കാര്‍ ഇതിന് എതിരല്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മേല്‍നോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കട്ടെ . എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിന് വ്യകതമാക്കി.

Also read Hathras Rape| ഹത്രാസിൽ നാലു വയസുകാരി പീഡനത്തിനിരയായി; പത്തൊമ്പതുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട് ഒരു മാസത്തിനു പിന്നാലെ

advertisement

കേസിന്‍റെ വിചാരണ ഡല്ഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടംബത്തിന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് മാറ്റിയില്ലെങ്കില്‍ വിചാരണ നീതിപൂര്‍വ്വമാകില്ലെന്നും അഡ്വ. ഇന്ദിര ജെയ്സിങ് വാദിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും നല്‍കുന്ന സുരക്ഷ അപര്യാപതമാണ്. ഉന്നാവ് കേസില്‍ നല്‍കിയത് പോലെ സുരക്ഷ സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.

Also Read  Hathras Rape| 'മുഴുവൻ വ്യവസ്ഥിതിയും ക്രൂരമായി പീഡിപ്പിച്ചു'; ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സി.ആര്‍.പി.എഫിന് സുരക്ഷ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അത് യു.പി പൊലീസിന്‍റെ പ്രതിഛായ മോശമായത് കൊണ്ടാണെന്ന് വരരുതെന്നും സർക്കാർ മറുപടി നൽകി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ നിന്ന് ഇരയുടെ കുടംബത്തെ തടയണമെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.സിദ്ധാര്‍ത്ഥ് ലൂത്ര ആവശ്യപ്പെട്ടു. ഇത് നീതിപൂര്‍വ്വമായ വിചാരണയ്ക്ക് തടസ്സമാകുമെന്നും അദ്ദേഹം വാദിച്ചു. ഉത്തർപ്രദേശ് ഡിജിപിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വേയാണ് ഹാജരായത്.

മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape| ഹത്രാസ് കേസിൽ അന്വേഷണ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് സുപ്രീം കോടതി
Open in App
Home
Video
Impact Shorts
Web Stories