ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോൾ ഹത്രാസിനെ ഞെട്ടിച്ച് വീണ്ടും പീഡനം. നാലു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു.
2/ 8
ഹത്രാസിലെ സാൻസിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവവുമായി ബമ്പ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കിൾ ഓഫീസർ രുചി ഗുപ്ത പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുവായ അരവിന്ദ് എന്നയാളാണ് പീഡിപ്പിച്ചത്.
3/ 8
വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസുകാരിയെ ബന്ധുവായ അരവിന്ദ് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.
4/ 8
വൈകിട്ട് ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടർന്നാണ് പീഡനം നടന്നതായി വ്യക്തമായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മാവൻ പൊലീസിനെ അറിയിക്കുകയായിരുന്നു.
5/ 8
സെപ്തംബർ 14നാണ് ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടിയെ ഉന്നത ജാതിക്കാരായ നാല് പേർ ചേർന്ന് പീഡനത്തിനിരയായത്.
6/ 8
ഗുരുതരമായി പരിക്കേറ്റ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇവിടെ വെച്ചാണ് മരിച്ചത്.
7/ 8
പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ പൊലീസ് സംസ്കരിച്ചത് വിവാദമായിരുന്നു.സംഭവത്തിൽ അലഹാബാദ് കോടതി സ്വമേധയാ കേസെടുത്തിരുന്നു.
8/ 8
കേസിൽ വാദം കേട്ട കോടതി പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു. അതേസമയം കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറി.