TRENDING:

തലമുടി വെട്ടിയത് മോശമായതിന് 5.2 കോടി രൂപ നഷ്‌ടപരിഹാരം തേടിയ യുവതിക്ക് സുപ്രീം കോടതി അനുവദിച്ചത് ഇത്രയും

Last Updated:

2018 ഏപ്രിൽ 12ന്, പരാതിക്കാരി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബ്യൂട്ടി സലൂണിൽ മുടിവെട്ടാൻ പോയി. പക്ഷേ അവർ മുടി തീരെ ചെറുതാക്കി മുറിച്ചതായി യുവതി ആരോപിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീൽ ഭാഗികമായി അനുവദിച്ച്‌ സുപ്രീം കോടതി. പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലേക്കും, മോഡലിംഗ് കരിയർ അവസരങ്ങളെ ബാധിക്കുന്നതിലേക്കും എത്തുകയും വിഷാദത്തിന് കാരണമായി മാറിയതായും അവർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഹാജരാക്കിയ തെളിവുകൾ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി
സുപ്രീം കോടതി
advertisement

മോശമായ രീതിയിൽ മുടി മുറിച്ചതിന് നഷ്ടപരിഹാരം നൽകുക, അനുമാനങ്ങളെയോ അവകാശവാദങ്ങളെയോ മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥ നഷ്ടം ബോധ്യപ്പെടുത്തുന്ന വിശ്വസനീയമായ തെളിവുകളുടെ പിന്തുണ ആവശ്യമാണ്.

2018 ഏപ്രിൽ 12ന്, പരാതിക്കാരി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബ്യൂട്ടി സലൂണിൽ മുടിവെട്ടാൻ പോയി. പക്ഷേ അവർ മുടി തീരെ ചെറുതാക്കി മുറിച്ചതായി യുവതി ആരോപിക്കുന്നു. സേവനത്തിൽ അതൃപ്തിയുണ്ടായ അവർ 2018 ജൂലൈയിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. 2021 സെപ്റ്റംബർ 21ന്, സേവനത്തിലെ പോരായ്മയും മെഡിക്കൽ അനാസ്ഥയും ചൂണ്ടിക്കാട്ടി ബ്യൂട്ടി സലൂൺ കുറ്റക്കാരെന്ന് കമ്മീഷൻ കണ്ടെത്തി. അവർക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച ഹോട്ടൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നഷ്ടപരിഹാര തുക വീണ്ടും വിലയിരുത്താൻ സുപ്രീം കോടതി കേസ് ഉപഭോക്തൃ കമ്മീഷനിലേക്ക് തിരികെ അയച്ചു.

advertisement

ഇതിനു ശേഷം, അവർ തന്റെ അവകാശവാദം 2 കോടി രൂപയിൽ നിന്ന് 5.2 കോടി രൂപയായി ഉയർത്തി, കമ്മീഷന് മുമ്പാകെ ചില രേഖകൾ ഹാജരാക്കി. കക്ഷികൾ സമർപ്പിച്ച രേഖകൾ പരിഗണിച്ച ശേഷം, പരാതി നൽകിയ തീയതി മുതൽ പണം നൽകുന്നതുവരെ പ്രതിവർഷം 9% പലിശ സഹിതം ഉപഭോക്തൃ കമ്മീഷൻ വീണ്ടും 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

ഇതിൽ അതൃപ്തിപൂണ്ട ബ്യൂട്ടി സലൂൺ സുപ്രീം കോടതിയിൽ മറ്റൊരു അപ്പീൽ നൽകി. താൻ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീയാണെന്നും കൽക്കട്ടയിലെ ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ടെന്നും സ്ത്രീ സുപ്രീം കോടതിയിൽ പറഞ്ഞു. തനിക്ക് മുന്നിൽ ശോഭനമായ കരിയർ ഉണ്ടായിരുന്നെന്നും, ബ്യൂട്ടി സലൂൺ അത് നശിപ്പിച്ചതായും അവർ വാദിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുടിവെട്ടാൻ പോയ കാലത്ത് താനൊരു മാർക്കറ്റിംഗ് ഗവേഷണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, എന്നാൽ മോശം മുടിവെട്ട് കാരണം തനിക്ക് കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ 2018 ജൂണിൽ ജോലി ഉപേക്ഷിക്കേണ്ടിവന്നുവെന്നും അവർ അവകാശപ്പെട്ടു. 5.2 കോടി രൂപയുടെ വലിയ നഷ്ടപരിഹാരത്തിനായുള്ള തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാൻ, സംഭവത്തിന് മുമ്പും ശേഷവും ഉണ്ടായിരുന്ന വരുമാനം കാണിക്കുന്ന ആദായനികുതി റിട്ടേൺ അവർ സമർപ്പിച്ചിട്ടില്ലെന്ന് ബ്യൂട്ടി സലൂണിന്റെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതിയിൽ സൗജന്യ നിയമസഹായം നിരസിച്ച സ്ത്രീ കേസ് സ്വയം വാദിച്ചു. 2026 ഫെബ്രുവരി 6 ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തലമുടി വെട്ടിയത് മോശമായതിന് 5.2 കോടി രൂപ നഷ്‌ടപരിഹാരം തേടിയ യുവതിക്ക് സുപ്രീം കോടതി അനുവദിച്ചത് ഇത്രയും
Open in App
Home
Video
Impact Shorts
Web Stories