ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നിർദേശത്തിന്മേലുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.
"രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്, എന്നിട്ടും വികസന കാര്യങ്ങൾ അവഗണിച്ചുകൊണ്ട് അവർ ഇത്തരം സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു," ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരത്തിലുള്ള ഉദാരമായ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്നുവെന്നും എല്ലാവർക്കും സൗജന്യ ഭക്ഷണം, സൈക്കിൾ, വൈദ്യുതി എന്നിവ നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ സൗജന്യ വൈദ്യുതി നൽകാനുള്ള ഡിഎംകെ സർക്കാരിന്റെ നിർദേശത്തിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും കോടതി നോട്ടീസ് അയച്ചു.
advertisement
"ഇന്ത്യയിൽ എങ്ങനെയുള്ള സംസ്കാരമാണ് നമ്മൾ വളർത്തിയെടുക്കുന്നത്? ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി ചാർജ് അടയ്ക്കാൻ കഴിവില്ലാത്തവർക്ക് സഹായം നൽകുന്നത് മനസിലാക്കാം. എന്നാൽ നൽകാൻ കഴിവുള്ളവരും ഇല്ലാത്തവരും തമ്മിൽ വ്യത്യാസമില്ലാതെ സൗജന്യങ്ങൾ വിതരണം ചെയ്യുന്നത് പ്രീണന നയമല്ലേ?" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
"സംസ്ഥാനങ്ങൾ തൊഴിലവസരങ്ങൾ തുറക്കാൻ ശ്രമിക്കണം. രാവിലെ മുതൽ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും പിന്നെ സൈക്കിളും വൈദ്യുതിയും ഒക്കെ സൗജന്യമായി നൽകിയാൽ പിന്നെ ആര് ജോലി ചെയ്യും? അത് തൊഴിൽ സംസ്‌കാരത്തെ എങ്ങനെ ബാധിക്കും?" ചീഫ് ജസ്റ്റിസ് ചോദിച്ചു. വികസന പദ്ധതികൾക്കായി പണം ചെലവാക്കുന്നതിന് പകരം ശമ്പളം നൽകുന്നതിനും ഇത്തരം സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് സംസ്ഥാനങ്ങൾ മുൻഗണന നൽകുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
Summary: The Supreme Court of India on Thursday issued a stern warning against the growing culture of "freebies" announced by political parties ahead of elections, stating that such populist measures severely hamper the nation’s economic development. The bench, led by Chief Justice Surya Kant, specifically questioned the Tamil Nadu government's proposal to provide free electricity to all citizens regardless of their financial status. "What kind of culture are you trying to cultivate?" the court asked.
