TRENDING:

' ജുഡീഷ്യറിയിലെ അഴിമതി'; NCERT പാഠപുസ്തക വിവാദത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

Last Updated:

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ അധ്യായത്തിനെതിരെ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നത്.
News18
News18
advertisement

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ അധ്യായത്തിനെതിരെ ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനോ അതിന്റെ വിശ്വാസ്യത തകർക്കാനോ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ്‌വി എന്നിവർ വിഷയം അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് കോടതി നടപടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതികളിലെ അഴിമതി, കേസുകളുടെ ആധിക്യം, ജഡ്ജിമാരുടെ കുറവ് എന്നിവ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളാണെന്നാണ് എൻസിഇആർടി സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ പറയുന്നത്. ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’ എന്ന തലക്കെട്ടിലുള്ള ഭാഗത്തിൽ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം കോടതിക്ക് അകത്തും പുറത്തും ഒരുപോലെ ബാധകമാണെന്നും പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ശക്തമായ നിലപാടിനെത്തുടർന്ന് എൻസിഇആർടി വിവാദമായ പാഠപുസ്തകം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു. പാഠപുസ്തകത്തിൽ ഇത്തരം വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തിയതിനെ കേന്ദ്ര സർക്കാരും ഗൗരവമായാണ് കാണുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
' ജുഡീഷ്യറിയിലെ അഴിമതി'; NCERT പാഠപുസ്തക വിവാദത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
Open in App
Home
Video
Impact Shorts
Web Stories