TRENDING:

ഇന്ന് പുറത്തുവരുന്നത് സുപ്രധാന വിധിന്യായങ്ങൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഒക്ടോബർ രണ്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാനിരിക്കെ ഇന്ന് സുപ്രീം കോടതിയിൽനിന്ന് പുറത്തുവരുന്നത് സുപ്രധാന കേസുകളിലെ വിധിന്യായങ്ങൾ. ആധാർ, ആൾക്കൂട്ട കൊലപാതകം, കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം എന്നീ കേസുകളിൽ ഇന്ന് വിധിയുണ്ടാകും. ഇന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത് ഏതൊക്കെ കേസുകളിലാണെന്ന് നോക്കാം...
advertisement

1. നാഗരാജ് കേസിലെ വിധിയുടെ പുനഃപരിശോധന

എസ്.സി.-എസ്.ടി. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പിന്നാക്കാവസ്ഥയും പ്രാതിനിധ്യവും കഴിവും കണക്കിലെടുക്കണമെന്ന 2006ലെ എം. നാഗരാജ് കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം. രാവിലെ 10. 30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള നാഗരാജ് കേസിൽ അംഞ്ചംഗ ഭരണഘടന ബെഞ്ച് ആദ്യം വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്.

advertisement

വിധിയെഴുതിയത്- ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ. ഭരണഘടന ബെഞ്ചിലെ മറ്റ് നാല് ജഡ്ജിമാരും ഈ വിധിയോട് യോജിക്കുന്നു എന്നാണ് സൂചന.

2. ആധാറിന്റെ ഭരണഘടന സാധുത

സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കണമോയെന്ന കേസിലാണ് രണ്ടാമത് വിധി പറയുക. നാലര മാസത്തോളം നീണ്ട വാദങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറയുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട രണ്ടാമത്തെ വാദമാണ് കേസിൽ നടന്നത്. ആധാർ നിർബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് 29ഓളം ഹർജികളാണ് കോടതി പരിഗണിച്ചത്.

നാഗരാജ് കേസിൽ വിധി പറഞ്ഞശേഷം ഭരണഘടന ബെഞ്ചിലെ അംഗങ്ങൾ കോടതി മുറിയിൽ നിന്ന് പുറത്ത് പോകും. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് കുര്യൻ ജോസഫും 4-ാം നമ്പർ കോടതിയിലേക്ക് പോകും. ജസ്റ്റിസ് റോഹിങ്ടൻ നരിമാനും ജസ്റ്റിസ് ഇന്ദു മൽഹോത്രയും 9-ാം കോടതിയിലേക്ക് പോകും. ആധാർ കേസ് കേട്ട ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് വരും.

advertisement

വിധിയെഴുതിയത്- വിധി ചീഫ് ജസ്റ്റിസ് ആണ് എഴുതിയത് എന്നാണ് റിപ്പോർട്ട്. കേസിൽ വ്യത്യസ്ത വിധികളുണ്ടോയെന്ന് വ്യക്തമല്ല.

ആധാർ നിർബന്ധമാക്കുമോ?..... സുപ്രീംകോടതി വിധി നാളെ

3. കർണാടകത്തിലെ മഠം തർക്ക കേസ്

കർണാടകത്തിലെ ഉത്തരാദി മഠവും, രാഘവേന്ദ്ര മഠവും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിലെ വിധിയാണ് മൂന്നാമത് പുറത്തുവരിക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക.

advertisement

ആധാർ വിധിക്ക് ശേഷം ഭരണഘടനാ ബെഞ്ച് കോടതി മുറിക്ക് പുറത്തേക്ക് പോകും. ജസ്റ്റിസ് എ കെ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും അഞ്ചാം നമ്പർ കോടതിയിലേക്ക് പോകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ 1-ാം നമ്പർ കോടതിയിലേക്ക് വീണ്ടും വരും.

വിധിയെഴുതിയത്- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

നാലാമതായി പരിഗണിക്കുന്നത് ഒരു സിവിൽ കേസാണ്. വിശദാംശങ്ങൾ ലഭ്യമല്ല.

advertisement

5. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം

ഭരണഘടന ബെഞ്ചിന്‍റേത് ഉൾപ്പടെയുള്ള സുപ്രധാന കേസുകളിലെ നടപടികളിൽ തത്സമയ സംപ്രേക്ഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി അഞ്ചാമതായി ഇന്ന് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

വിധിയെഴുതിയത്- ജസ്റ്റിസ് ഖാൻവിൽക്കറും ജസ്റ്റിസ് ചന്ദ്രചൂഡും പ്രത്യേകം വിധി എഴുതിയിട്ടുണ്ട്. ഇത് ഭിന്ന അഭിപ്രായം ആണോ, ഏക അഭിപ്രായം ആണോ എന്ന് വ്യക്തമല്ല. ഭിന്നാഭിപ്രായം ആണെങ്കിൽ ചീഫ് ജസ്റ്റിസിന്‍റെ നിലപാട് നിർണായകമാകും.

ഇനി തൽസമയം കോടതി

6. വിധി ആൾക്കൂട്ട കൊലപാതകം

ആൾക്കൂട്ട കൊലപാതകം തടയുന്നതിന് ഉള്ള മാർഗ്ഗ രേഖ പുറത്ത് ഇറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ആറാമതായി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

വിധിയെഴുതിയത്- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഏഴാമതായി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത് ഒരു സിവിൽ കേസാണ് അതിന്‍റെ വിശദാംശങ്ങൾ ലഭ്യമല്ല.

8. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന കേസ്

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള കേസിലാണ് എട്ടാമതായി വിധി പറയുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപെടുന്ന ജനപ്രതിനികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച 2013ലെ ലില്ലി തോമസ് വിധിയുമായി ബന്ധപ്പെട്ട വിഷയം. ശിക്ഷ മേൽക്കോടതി സ്റ്റേ ചെയ്താലും അയോഗ്യതക്ക് ഇളവ് അനുവദിക്കരുത് എന്നാണ് കോടതിക്ക് മുമ്പാകെയുള്ള ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

വിധിയെഴുതിയത് - ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

എംപിമാരും എംഎൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ: കേരളത്തിന് 'നാണക്കേടിന്റെ' മൂന്നാം സ്ഥാനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ടാം കോടതിയിൽ ജസ്റ്റിസ് കെ എം ജോസഫിന്റെ ആദ്യ വിധി ഇന്ന് പുറത്തുവരും. പഞ്ചാബിൽനിന്നുള്ള ഒരു ക്രിമിനൽ കേസിലാണ് ജസ്റ്റിസ് കെ.എം ജോസഫ് ആദ്യ വിധിപ്രസ്താവം നടത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ന് പുറത്തുവരുന്നത് സുപ്രധാന വിധിന്യായങ്ങൾ