"ഇത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ്. ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആൺകുട്ടിയും പെൺകുട്ടിയും തികച്ചും അപരിചിതരാണ്. വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അവർ ജാഗ്രത പാലിക്കണം," - ബെഞ്ച് നിരീക്ഷിച്ചു.
"അവരുടെ ബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും, വിവാഹത്തിന് മുമ്പ് അവർക്ക് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. ഒരുപക്ഷേ ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കരുത്." - ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു:
advertisement
2022-ൽ ഒരു മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും, വിവാഹ വാഗ്ദാനം നൽകി ഡൽഹിയിലും പിന്നീട് ദുബായിലും വെച്ച് പ്രതി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്തതായും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. 2024 ജനുവരിയിൽ പഞ്ചാബിൽ വെച്ച് ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി പിന്നീട് അറിഞ്ഞുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, ഇതൊരു പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. "ഇക്കാര്യത്തിൽ ഇത്ര നിർബന്ധമുള്ള ആളാണെങ്കിൽ വിവാഹത്തിന് മുമ്പ് അവൾ പോകരുതായിരുന്നു. ഞങ്ങൾ ഇത് മധ്യസ്ഥതയ്ക്ക് വിടും. പരസ്പര സമ്മതപ്രകാരമുള്ള ബന്ധം നിലനിൽക്കുമ്പോൾ ഇത്തരം കേസുകൾ വിചാരണ ചെയ്യേണ്ടതില്ല," ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ഇക്കാര്യത്തിൽ ഒത്തുതീർപ്പ് സാധ്യതകൾ പരിശോധിക്കാനും യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാനും പ്രതിഭാഗം അഭിഭാഷകനോട് കോടതി നിർദേശിച്ചു. ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
Summary: A Supreme Court bench of Justices BV Nagarathna and Ujjal Bhuyan has urged caution regarding pre-marital physical relationships, observing that a man and a woman remain "total strangers" until marriage. The remarks were made during a bail hearing for a man accused of rape under the pretext of a false promise of marriage.
