വാട്സാപ്പിന്റെ വിവാദമായ 2021-ലെ സ്വകാര്യതാ നയവുമായി (Privacy Policy) ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മെറ്റയുമായി പങ്കുവെക്കുന്നതിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
വാട്സാപ്പ് വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. "രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല. ഇവിടുത്തെ നിയമങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടം വിട്ടുപോകാം," എന്ന് കോടതി കർശനമായി പറഞ്ഞു.
advertisement
വിഷയത്തിൽ വിശദമായ വാദം കേട്ട സുപ്രീം കോടതി, കേസിൽ ഫെബ്രുവരി 10-ന് അന്തിമ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ കമ്പനികൾ നിർബന്ധിതരാകുമോ എന്ന് അന്നറിയാം.
