TRENDING:

Modi Cabinet 3.0 Ministers List: സുരേഷ് ഗോപി കേന്ദ്ര മന്ത്രി

Last Updated:

ഇതിനു മുൻപ് നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും തൃശൂരിൽ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒട്ടേറെ പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപി കേരളത്തിൻ്റെ കേന്ദ്രമന്ത്രിയാകുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ളീഷിൽ‍ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി സ്ഥാനമേറ്റ അദ്ദേഹം സഹമന്ത്രിയായിരിക്കും. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭ അംഗമാണ് സുരേഷ് ഗോപി. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
advertisement

Also read-അന്നത്തെ SFI ക്കാരനായ പൊടിമീശക്കാരൻ ഇന്നത്തെ കേന്ദ്രമന്ത്രി; സഹപാഠി പ്രതിപക്ഷത്തെ തീപ്പൊരി എംപി

കാവിയും വെള്ളയും ചേർന്ന ഷർച്ചും മുണ്ടും ധരിച്ചാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്.ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി ജയിച്ചത്. ശക്തമായ ത്രികോണമത്സരമായിരുന്നു നടന്നത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

advertisement

ഇതിനു മുൻപ് നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും തൃശൂരിൽ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങിയിരുന്നു. . ഒട്ടേറെ പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപി കേരളത്തിൻ്റെ കേന്ദ്രമന്ത്രിയാകുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Modi Cabinet 3.0 Ministers List: സുരേഷ് ഗോപി കേന്ദ്ര മന്ത്രി
Open in App
Home
Video
Impact Shorts
Web Stories